Thu. Apr 25th, 2024

കമ്യൂണിസത്തിന്റെ ആശയം എങ്കിലും അറിയില്ലെങ്കിൽ പോയി പഠിക്കൂ, മോശം കമന്റിട്ടയാൾക്ക് സാധികയുടെ മറുപടി

By admin Aug 16, 2021 #news
Keralanewz.com

മലയാളികൾക്ക് ഏറെ സുപരിചിതയാണ് സാധിക വേണുഗോപാൽ. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് താരം. നടി എന്നത് കൂടാതെ മോഡലും അവതാരകയുമൊക്കെയായി തിളങ്ങി നിൽക്കുകയാണ് നടി. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് താരം. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് സാധിക രംഗത്ത് എത്താറുണ്ട്. മാത്രമല്ല മോശം കമന്റുകൾക്കും മറ്റും തക്കതായ മറുപടിയും നടി നൽകാറുണ്ട്. സ്വാതന്ത്ര്യ ദിനത്തിൽ സാധിക പങ്കുവെച്ച പോസ്റ്റും വൈറലായി മാറിയ

ഇന്ത്യാ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്. ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു. സമ്പൂർണ്ണവും വൈവിദ്ധ്യപൂർണ്ണവുമായ അതിന്റെ പാരമ്പര്യത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു. ഞാൻ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിർന്നവരെയും ബഹുമാനിക്കും. ഞാൻ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കും. എന്ന ദേശീയ പ്രതിജ്ഞ പങ്കുവച്ചെത്തിയപ്പോഴും ഒരുകൂട്ടർ സാധികയെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ലെന്ന മട്ടിലാണ്.

“നീയടക്കമുള്ള ചാണക സംഘികൾ എൻ്റെ സഹോദരീ സഹോദരൻമാരല്ല” എന്നാണ് ഒരാ കമന്റ് ചെയ്തത്. സുധീ നിലമ്പൂർ എന്ന പ്രൊഫൈലിൽ നിന്നുള്ള കമെന്റാണ് ഇത്. ഇതിന് സാധിക മാന്യമായ ഭാഷയിൽ നല്ല അടിപൊളി മറുപടിയും പറയുന്നുണ്ട്. “കമ്മ്യൂണസത്തിന്റെ പ്രധാന ലക്ഷ്യം എല്ലാ മനുഷ്യരെയും ഒരുപോലെ പരിഗണിക്കുക എന്നതാണ്. കുറഞ്ഞത് സ്വന്തം പ്രസ്ഥാനത്തിന്റെ ആശയം എങ്കിലും മാനിക്കാമല്ലോ” എന്നതാണ് സാധികയുടെ മറുപടി കമന്റ്

Facebook Comments Box

By admin

Related Post