Kerala News

ആലപ്പുഴയില്‍ നഴ്‌സിന് നേരെ ആക്രമണം; സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചു; മുഖത്തെ എല്ലുപൊട്ടി

Keralanewz.com

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജിലെ നഴ്‌സിനുനേരെ ആക്രമണം. കേളമംഗലം സ്വദേശി ശാന്തിയെയാണ് ഞായറാഴ്ച ഡ്യൂട്ടി കഴിഞ്ഞുമടങ്ങുന്നതിനിടെ സ്‌കൂട്ടറിലെത്തിയ ആള്‍ ആക്രമിച്ചത്. ശാന്തിയുടെ സ്‌കൂട്ടറില്‍ അക്രമി മൂന്നുവട്ടം വാഹനം ഇടിപ്പിച്ചു. റോഡില്‍ വീണ ശാന്തിയുടെ മുഖത്തെ എല്ല് പൊട്ടുകയും കാല്‍മുട്ടിലും സാരമായി പരിക്കേല്‍ക്കുകയും ചെയ്തു.

പിന്നാലെ വന്ന കാറിലുള്ളവര്‍ അക്രമിയെ പിന്തുടര്‍ന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഹെല്‍മറ്റ് വച്ചിരുന്നതിനാല്‍ അക്രമിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് ശാന്തി പറഞ്ഞു. 24ാം തീയതി രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമം.

തന്റെ പുറകില്‍ വന്ന ആള്‍ വണ്ടിയില്‍ വന്ന് ഇടിക്കുകയായിരുന്നു. മദ്യപിച്ച് ബാലന്‍സ് നഷ്ടമായതിന്റെ അടിസ്ഥാനത്തില്‍ വണ്ടിയില്‍ ഇടിച്ചതാണെന്നാണ് ആദ്യം കരുതിയിത്. പിന്നീട് വീണ്ടും ഇടിച്ചു. മറിഞ്ഞ് വീഴുന്നതിനിടെ അയാല്‍ വീണ്ടും വണ്ടിയില്‍ ഇടിച്ചതോടെ താന്‍ മറിഞ്ഞു വീണു. ഇതിന് ശേഷം ഇയാള്‍ വണ്ടി ഓടിച്ചുപോയി. പുറകില്‍ ഒരുകാര്‍ വന്നതിനാലാണ് ആയാള്‍ അവിടെ നിന്ന് പോയത്. മോഷണശ്രമമാണോ, ആക്രമിക്കാനുള്ള ശ്രമമാണോ എന്നറിയില്ലെന്നും ശാന്തി പറഞ്ഞു

Facebook Comments Box