Kerala News

കേരള കോൺ​ഗ്രസ് എമ്മിൽ ഇനി അടിമുടി മാറ്റം; സംഘടനാ തെരഞ്ഞെടുപ്പ് നടത്താൻ പാർട്ടി സ്റ്റിയറിം​ഗ് കമ്മിറ്റിയിൽ തീരുമാനം; കെ എം മാണിയുമായി ബന്ധപ്പെട്ട വിവാദം അനവസരത്തിലെന്നും ജോസ് കെ മാണി

Keralanewz.com

കോട്ടയം: കേരള കോൺ​ഗ്രസ് എമ്മിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്താൻ പാർട്ടി സ്റ്റിയറിം​ഗ് കമ്മിറ്റിയിൽ തീരുമാനം. പാർട്ടി ഘടനയിൽ മാറ്റം വരുത്തുമെന്നും സ്റ്റിയറിം​ഗ് കമ്മിറ്റി യോ​ഗത്തിന് ശേഷം പാർട്ടി ചെയർമാൻ ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു. ഇടത് വിജയത്തിൽ പാർട്ടി നിർണായക പങ്കു വഹിച്ചെന്നും സ്റ്റിയറിം​ഗ് കമ്മിറ്റി യോ​ഗം വിലയിരുത്തി.

കെ എം മാണി അഴിമതിക്കാരനാണെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നില്ലെന്നും ജോസ് കെ മാണി പറഞ്ഞു. ഇക്കാര്യത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് അനുവദിക്കില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കോടതിയിൽ ഒരു അഭിഭാഷകൻ പറഞ്‍ വാക്കിന്റെ പേരിൽ മാണിസാറിനെ ഇനിയും വേട്ടയാടരുത് എന്ന് മന്ത്രി റോഷി അ​ഗസ്റ്റിനും മാധ്യമങ്ങളോട് പറഞ്ഞു. നിരവധി പേരാണ് പാർട്ടിയിലേക്ക് വരുന്നത്. അവരെ അർഹമായ പരി​ഗണന നൽകി ഒപ്പം നിർത്തുമെന്നും നേതാക്കൾ പറഞ്ഞു.

Facebook Comments Box