പെൺകുട്ടികളെ കെണിയിൽ വീഴ്ത്താൻ പുതിയ തന്ത്രങ്ങളുമായി ഇറങ്ങിയ ചില സംഘങ്ങൾക്കെതിരേ മുന്നറിയിപ്പ് നൽകി പാലാ രൂപത

Spread the love
       
 
  
    

പാലാ: പെൺകുട്ടികളെ കെണിയിൽ വീഴ്ത്താൻ പുതിയ തന്ത്രങ്ങളുമായി ഇറങ്ങിയ ചില സംഘങ്ങൾക്കെതിരേ മുന്നറിയിപ്പ് നൽകി പാലാ രൂപത. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വിശ്വാസികളെ അറിയിക്കാനായി വൈദികർക്കു നൽകിയ സർക്കുലറിലാണ് പുതിയ തട്ടിപ്പിനെക്കുറിച്ചു മുന്നറിയിപ്പ് നൽകുന്നത്.

വൈ​ദി​ക​രെ​ന്ന വ്യാ​ജേ​നെ ഫോ​ൺ വി​ളി​ച്ചാ​ണ് ചി​ല സം​ഘ​ങ്ങ​ൾ കെ​ണി​യൊ​രു​ക്കു​ന്ന​തെ​ന്നു സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. അ​ടു​ത്ത കാ​ല​ത്ത് പ​ല ഇ​ട​വ​ക​ക​ളി​ലും ഇ​ത്ത​രം ത​ന്ത്ര​വു​മാ​യി ചി​ല​ർ രം​ഗ​ത്തി​റ​ങ്ങി​യ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് ബി​ഷ​പ് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്ന പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ ഇ​ങ്ങ​നെ: പെ​ൺ​കു​ട്ടി​ക​ളെ കെ​ണി​യി​ലാ​ക്കാ​ൻ വി​വി​ധ ത​ന്ത്ര​ങ്ങ​ളു​മാ​യി ചി​ല സം​ഘ​ങ്ങ​ൾ രം​ഗ​ത്തു​ണ്ട്. അ​ടു​ത്ത കാ​ല​ത്താ​യി വൈ​ദി​ക​രാ​യി ച​മ​ഞ്ഞു വി​ശ്വാ​സി​ക​ളെ ക​ബ​ളി​പ്പി​ച്ചു പെ​ൺ​കു​ട്ടി​ക​ളു​ടെ ഫോ​ൺ ന​ന്പ​രും വി​വ​ര​ങ്ങ​ളും ചോ​ർ​ത്തി​യെ​ടു​ക്കു​ന്ന സം​ഘ​ങ്ങ​ളാ​ണ് രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

വൈ​ദി​ക​ൻ എ​ന്ന വ്യാ​ജേ​ന ഇ​ട​വ​ക​യി​ൽ കൂ​ടു​ത​ൽ അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്ന, പ്രാ​ദേ​ശി​ക ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ട​ക്ക​മു​ള്ള സ്ത്രീ​ക​ളെ​യാ​ണ് ത​ട്ടി​പ്പു​കാ​ർ ആ​ദ്യം വി​ളി​ക്കു​ന്ന​ത്. ഞാ​ൻ ഇ​വി​ടു​ത്തെ പ​ഴ​യ വി​കാ​രി ആ​ണ് എ​ന്നു പ​റ​ഞ്ഞാ​ണ് ഇ​വ​രെ ഫോ​ൺ വി​ളി​ക്കു​ന്ന​ത്. എ​ന്നി​ട്ട് അ​വ​ർ​ക്കു സു​പ​രി​ചി​ത​നാ​യ ഒ​രു പ​ഴ​യ വി​കാ​രി​യു​ടെ പേ​രും പ​റ​യും.

ചി​ല​രോ​ട് താ​ൻ ഇ​വി​ടു​ത്തെ പ​ഴ​യ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ആ​ണെ​ന്നും മ​ന​സി​ലാ​യി​ല്ലേ​യെ​ന്നും ചോ​ദി​ക്കും. എ​ന്നി​ട്ട് അ​വ​രെ​ക്കൊ​ണ്ട് ഏ​തെ​ങ്കി​ലും ഒ​രു അ​ച്ച​ന്‍റെ പേ​ര് പ​റ​യി​ക്കു​ക​യും ആ ​ആ​ളാ​ണ് താ​നെ​ന്നു സ​ന്തോ​ഷ​ത്തോ​ടെ അം​ഗീ​ക​രി​ക്കു​ക​യും​ചെ​യ്യും. ഇ​തി​നു ശേ​ഷ​മാ​ണ് ത​ട്ടി​പ്പി​ന്‍റെ അ​ടു​ത്ത ഘ​ട്ടം. താ​ൻ ഇ​പ്പോ​ൾ ജ​ർ​മ​നി​യി​ൽ അ​ല്ലെ​ങ്കി​ൽ ഏ​തെ​ങ്കി​ലും വി​ദേ​ശ രാ​ജ്യ​ത്തു പെ​ട്ടെ​ന്ന് ഏ​താ​നും പേ​രോ​ടൊ​പ്പം പ​ഠ​ന​ത്തി​നാ​യി പോ​ന്ന​താ​ണെ​ന്നും വി​ശ്വ​സി​പ്പി​ക്കും.

നാ​ളെ അ​ത്യാ​വ​ശ്യ​മാ​യി ഒ​രു പേ​പ്പ​ർ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്നും അ​തി​ന്‍റെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ യു​വ​തി​ക​ളാ​യ ഏ​താ​നും പെ​ൺ​കു​ട്ടി​ക​ളു​ടെ പേ​രും ഫോ​ൺ ന​ന്പ​രും ന​ൽ​കാ​നും ആ​വ​ശ്യ​പ്പെ​ടും. ഇ​ത് ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്നും അ​ഞ്ചു മി​നി​റ്റി​നു ശേ​ഷം താ​ൻ അ​വ​രെ വി​ളി​ക്കു​മെ​ന്നും ഇ​ക്കാ​ര്യം അ​വ​രോ​ടു പ​റ​യ​ണ​മെ​ന്നും നി​ർ​ദേ​ശി​ക്കും.

സ​ത്യ​സ​ന്ധ​ത, മാ​തൃ-​പു​ത്രീ ബ​ന്ധം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു സം​സാ​രി​ക്കാ​നാ​ണെ​ന്നും പ​റ​യും. വ​ള​രെ തി​ര​ക്കി​ട്ടാ​യി​രി​ക്കും ഈ ​സം​സാ​ര​മൊ​ക്കെ. ത​നി​ക്കു പ​രി​ച​യ​മു​ള്ള വൈ​ദി​ക​ന്‍റെ സ്വ​രം ഇ​ത​ല്ല​ല്ലോ എ​ന്നെ​ങ്ങാ​നും ആ​രെ​ങ്കി​ലും സം​ശ​യം പ്ര​ക​ടി​പ്പി​ച്ചാ​ൽ ജ​ർ​മ​നി​യി​ലെ/ വി​ദേ​ശ രാ​ജ്യ​ത്തെ മ​ഞ്ഞും ത​ണു​പ്പും കാ​ര​ണ​മാ​ണ് ശ​ബ്ദ​വ്യ​തി​യാ​ന​മെ​ന്നു വി​ശ്വ​സി​പ്പി​ക്കും.

ഇ​ങ്ങ​നെ ക​ര​സ്ഥ​മാ​ക്കി​യ ഫോ​ൺ ന​ന്പ​രു​ക​ൾ ഉ​പ​യോ​ഗി​ച്ചു ചി​ല പെ​ൺ​കു​ട്ടി​ക​ളെ വി​ളി​ക്കു​ക​യും പി​ന്നീ​ട് സം​സാ​രം മ​റ്റു വ​ഴി​ക്കു തി​രി​യു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ഇ​തു പ്ലാ​ൻ ചെ​യ്തു​ള്ള കെ​ണി​യാ​ണെ​ന്നു വ്യ​ക്ത​മാ​യ​ത്. വൈ​ദി​ക​ർ എ​ന്ന വ്യാ​ജേ​ന വി​ളി​ക്കു​ന്ന ഗൂ​ഢ​സം​ഘ​ങ്ങ​ളു​ടെ ച​തി​ക്കു​ഴി​യി​ൽ വീ​ഴ​രു​തെ​ന്നു സ​ർ​ക്കു​ല​ർ ഓ​ർ​മി​പ്പി​ക്കു​ന്നു.

Facebook Comments Box

Spread the love