Wed. Apr 24th, 2024

അപവാദപ്രചരണത്തിന് പിന്നില്‍ ആരെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതായി കേരളാ കോണ്‍ഗ്രസ്സ് (എം)

By admin Aug 19, 2021 #news
Keralanewz.com

കഴിഞ്ഞ കുറെകാലങ്ങളായി കെ.എം മാണിയേയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേയും തോമസ് ചാഴിക്കാടന്‍ എം.പി, ജോസ് കെ.മാണി എന്നിവര്‍ക്ക് എതിരെ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം വ്യാജപേരുകളില്‍ അധിക്ഷേപിച്ചുകൊണ്ടിരിക്കുന്നതിന് പിന്നില്‍ ആരാണെന്ന് പാലാക്കാര്‍ക്ക് ഇപ്പോള്‍ ബോധ്യപ്പെട്ടതായി കേരളാ കോണ്‍ഗ്രസ്സ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് ഫിലിപ്പ് കുഴികുളം പറഞ്ഞു. പാലാക്കാരന്‍ചേട്ടന്‍, പാല്‍ക്കാരന്‍ തുടങ്ങിയ വ്യാജപ്പേരുകളില്‍ കേട്ടാലറക്കുന്ന വാക്കുകകളില്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അധിക്ഷേപങ്ങള്‍ക്കും, വ്യക്തിഹത്യക്കുമെതിരെയാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നത്

കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ തന്നെ അതിനെതിരെ ഉണ്ണാവ്രതവുമായി എം.എല്‍.എ രംഗത്തു വന്നതോടെ വ്യാജപ്രചരണത്തിന് പിന്നില്‍ ആരാണെന്ന് ജനത്തിന് ബോധ്യപ്പെട്ടു. നിയമസഭയില്‍ നാടിന് വേണ്ടി സംസാരിക്കാന്‍ ലഭിച്ച അവസരംപോലും വിനിയോഗിക്കാതെ അത് മറ്റ് അംഗങ്ങള്‍ക്ക് നല്‍കിയ എം.എല്‍.എ കുറ്റവാളിക്ക് വേണ്ടി ഉപവാസമിരിക്കുന്നത് കാണുമ്പോള്‍ അദ്ദേഹത്തോട് സഹതപിക്കുവാന്‍ മാത്രമെ വോട്ടര്‍മാര്‍ക്ക് കഴിയൂ. സഭക്കെതിരെയും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ആതുരാലയങ്ങള്‍ക്കും, സ്ഥാപനങ്ങള്‍ക്കും എതിരെയും നിരന്തരം വ്യാജപ്പേരുകളില്‍ അപവാദപ്രചരണം നടത്തിവരുന്ന വ്യക്തിക്കെതിരെയാണ് ഇപ്പോള്‍ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിലും അതിനുശേഷവും നവമാധ്യമങ്ങളില്‍ വഴി വളരെ ക്രൂരമായ വ്യക്തിഹത്യയാണ് നടത്തിയത്. ജനാധിപത്യവ്യവസ്ഥയില്‍ നിയമസംരക്ഷണം തേടുവാന്‍ ഏതൊരു വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട്. കുറ്റക്കാരന്‍ അല്ലെങ്കില്‍ അത് തെളിയിക്കുവാന്‍ കോടതിമുമ്പാകെ അവസരങ്ങളും ഉണ്ട്. ആ മാര്‍ഗ്ഗം സ്വീകരിക്കാതെ കോടതിയേയും നിയമവ്യവസ്ഥയേയും വെല്ലുവിളിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അതിന്റെ നേതാക്കള്‍ക്കുമെതിരെ ഇത്തരത്തില്‍ മ്ലേച്ചമായ രീതിയില്‍ പ്രചരിപ്പിച്ച രീതി കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. ഇതിനെതിരെ കേരളത്തിന്റെ സമൂഹമനസ്സ് ഉണര്‍ന്നുവരേണ്ടതാണ്. അപവാദപ്രചരണങ്ങള്‍ക്കു്, വ്യക്തിഹത്യക്കും പിന്നില്‍ പ്രവര്‍ത്തിച്ചതിലുണ്ടായ  പശ്ചാത്താപം മൂലമാണ് ഓണനാളില്‍ ഉപവാസമിരിക്കുന്നതെങ്കില്‍ ആ പരിഹാര പ്രവര്‍ത്തിയെ കേരളാ കോണ്‍ഗ്രസ്സ് (എം) അതിനെ സ്വാഗതം ചെയ്യുന്നതായും ഫിലിപ്പ് കുഴികുളം പറഞ്ഞു

Facebook Comments Box

By admin

Related Post