മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവും സുഹൃത്തും അറസ്റ്റിൽ
മുണ്ടക്കയം:പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം രണ്ട് പേർ അറസ്റ്റിൽ . മടുക്ക പനക്കച്ചിറ പുളിമൂട്ടിൽ ബിജേഷ് (24), ഏറ്റുമാനൂർ തേനക്കര ഷെബിൻ (22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം 17 വയസുള്ള പെൺകുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ നൽകിയ പരാതിയിലാണ് അറസ്റ്റ്. പ്രണയം നടിച്ച് ബിജേഷ് പെൺകുട്ടിയുമായി പോവുകയും, ഷെബിന്റെ സംരക്ഷണയിൽ കഴിഞ്ഞു എന്നുമാണ് കേസ്
പീഡന കേസിൽ അറസ്റ്റിലായ ബിജേഷ് മുൻപ് പോക്സോ കേസിൽ അറസ്റ്റിലായിട്ടുണ്ട്. പ്രതിയെ സഹായിച്ച ഷെബിൻ ഒരു കൊലപാക ശ്രമ കേസിലെ പ്രതിയാണ്. സി.ഐ. എ.ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ, എസ്ഐ മനോജ്, എഎസ്ഐ മനോജ്, റോബിൻ ജോഷി, ജ്യോതിഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Facebook Comments Box