Kerala News

യൂത്ത്ഫ്രണ്ട്(എം) ബഡ്ജറ്റിൽ പരിഗണിക്കേണ്ട നിർദേശങ്ങൾ സമർപ്പിച്ചു

Keralanewz.com

സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ശ്രീ.കെ എൻ ബാലഗോപാൽ വിളിച്ച് ചേർത്ത യുവജന സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ യൂത്ത്ഫ്രണ്ട് (എം)  മുന്നോട്ട് വെച്ച നിർദ്ദേശങ്ങളെ സംബന്ധിച്ച്  മന്ത്രിയുടെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായി  വിശദമായി യൂത്ത്ഫ്രണ്ട് (എം) നേതാക്കൾ സംസാരിച്ചു.

വന്യ ജീവികളുടെ ആക്രമണം മൂലം നശിപ്പിക്കപെടുന്ന കാർഷിക വിളകൾക്ക് ഇൻഷുറൻസ് അടക്കമുള്ള നിർദേശങ്ങൾ ചർച്ച ചെയ്തു. യുവജനങ്ങളേയും കാർഷിക മേഖലകളെയും സംബന്ധിക്കുന്ന നിർദേശങ്ങളക്കമുള്ള രേഖ യൂത്ത്ഫ്രണ്ട് (എം)സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി മാത്യു ധനകാര്യാ വകുപ്പിന് മുന്നിൽ സമർപ്പിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ഷേയ്ക്ക് അബ്ദുള്ള, തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് അഖിൽ ബാബു,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിൻസൺ ഗോമസ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു

Facebook Comments Box