മുത്തുമോനേ! വാ ഒരു പെഗ് അടിക്കാം :നടുറോഡില്‍ മദ്യ ലഹരിയില്‍ പെരുമ്പാമ്പുമായി യുവാവിന്റെ പ്രദര്‍ശനം
കൊയിലാണ്ടിയില്‍ നടുറോഡില്‍ മദ്യ ലഹരിയില്‍ പെരുമ്ബാമ്ബുമായി യുവാവിന്റെ പ്രദര്‍ശനം. മുചുകുന്ന് സ്വദേശി ജിത്തുവാണ് സ്‌കൂട്ടറില്‍ പാമ്ബുമായി പ്രദര്‍ശനം നടത്തിയത്
ഒന്നാം തീയതി രാത്രി നടന്ന സംഭവത്തിന്റെ വീഡിയോ കഴിഞ്ഞദിവസമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. ജിത്തു മദ്യലഹരിയിലായിരുന്നെന്നാണ് സൂചന
പിടികൂടിയ പാമ്ബിനെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു ജിത്തുവിന്റെ പ്രദര്‍ശനം. വീഡിയോ പുറത്ത് വന്നതോടെ വനംവകുപ്പ് അന്വേഷണം തുടങ്ങി. പെരുവണ്ണാമുഴി ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് അന്വേഷിക്കുന്നത്
”ഇത് എന്റെ മുത്തുമോനാണ്. ഞാന്‍ പോറ്റുന്ന സാധനമാണിത്. മോന്‍ പറയുന്നത് കേള്‍ക്ക്, നമ്മള്‍ കള്ള് കുടിക്കാന്‍ പോകുകയല്ലേ, എങ്ങോട്ടും പോകരുതേ വണ്ടിയുടെ പുറകേ തന്നെ ഇരിക്കണേ.” വീഡിയോയില്‍ ജിത്തു പറയുന്നു
Facebook Comments Box