ബംഗളൂരുവില്‍ മലയാളി യുവാവ് ലോറി കയറി മരിച്ചു

Keralanewz.com

ബംഗളൂരു: ബൈക്കില്‍നിന്ന് തെറിച്ചുവീണ മലയാളി പിറകെ വന്ന ലോറികയറി മരിച്ചു. നഗരത്തില്‍ പീനിയയിലെ റോഡില്‍ കുഴിയില്‍വീണ് നിയന്ത്രണംവിട്ടാണ് അപകടം.

ബാറ്റ പീനിയ യൂനിറ്റിലെ ഡിപ്പോ അസിസ്റ്റന്റും കോഴിക്കോട് വെള്ളിപറമ്ബ് കുറ്റിക്കാട്ടൂര്‍ കുയ്യലില്‍ പുരുഷോത്തമന്‍ നായരുടെ മകനുമായ എം.ടി. ഷിജു (46) ആണ് മരിച്ചത്.

ബൈക്കില്‍ കൂടെയുണ്ടായിരുന്ന ഡിപ്പോ മാനേജര്‍ കോഴിക്കോട് സ്വദേശി പ്രശാന്ത് നായര്‍ക്ക് (39) പരിക്കേറ്റു. ഇയാള്‍ ബംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. തിങ്കളാഴ്ച രാത്രി പത്തോടെ പീനിയ എന്‍.ടി.ടി.എഫ് സര്‍ക്കിളിലായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന ഷിജു അപകടസ്ഥലത്തുതന്നെ മരിച്ചു

Facebook Comments Box