Fri. Apr 19th, 2024

പാലാ ഗവ: ജനറൽ ആശുപത്രി ഇനി കെ.എം.മാണി യുടെ പേരിൽ അറിയപ്പെടും ; തീരുമാനം മന്ത്രിസഭയുടേത്

By admin Jun 22, 2022 #news
Keralanewz.com

പാലാ: ജനറൽ ആശുപത്രിക്ക് മുൻ മന്ത്രി കെ.എം.മാണിയുടെ പേരു നൽകുവാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.പാലാ നഗരസഭയുടേയും ആശുപത്രി മാനേജിംഗ് കമ്മറ്റിയുടേയും തീരുമാനം മന്ത്രി റോഷി അഗസ്റ്യൻ മുഖേന ആരോഗ്യ വകുപ്പിന് സമർപ്പിച്ചതിനെ തുടർന്നാണ് ആരോഗ്യ വകുപ്പു മന്ത്രിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ മാണി യുടെ പേർ നൽകുവാൻ മന്ത്രിസഭ തീരുമാനിച്ചത്, 2004 ലാണ് മീനച്ചിൽ താലൂക്ക് ആശുപത്രിയെ കെ.എം.മാണിയുടെ ശുപാർശയിൽ 341 ബഡുകൾ ഉള്ള ജനറൽ ആശുപത്രിയായി എല്ലാ സ്പെഷ്യാലിറ്റി വിഭാഗങ്ങളോടും കൂടി മാറ്റിയത്.ഏഴു നിലകളോടുകൂടിയ ബഹുനില സമുച്ചയവും നിർമ്മിച്ചു


തുടർന്ന് കെ.എം.മാണി ആസ്തി വികസന ഫണ്ടിൽ നിന്നും നൽകിയ 9.75 കോടി മുടക്കിൽ രോഗ നിർണ്ണയ കേന്ദ്രവും പിന്നീട് 40 കോടിയുടെ ഭരണാനുമതി നൽകി ഒ.പി. കം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, കാത്ത് ലാബ് ബ്ലോക്ക് എന്നീ കെട്ടിട സമുച്ചയങ്ങളും നിർമ്മിച്ചു. ആവശ്യമായ തസ്തികളും അനുവദിച്ചു നൽകി


പാലാ മേഖലയിലെ രാമപുരം, മുത്താലി, പൈക, മരങ്ങാട്ടുപിള്ളി, ഉഴവൂർ ആശുപത്രികൾക്കും ബഹുനില മന്ദിരങ്ങൾ അനുവദിക്കുകയുണ്ടായി. ഇതോടൊപ്പം കാഞ്ഞിരപ്പള്ളി,ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി ആശുപത്രികളെ ജനറൽ ആശുപത്രികളായി ബജറ്റ് പ്രഖ്യാപനങ്ങളോടെ ജനറൽ ആശുപത്രികളായി ഉയർത്തുകയും ചെയ്തു


28.05.2019-ൽ ചേർന്ന ആശുപത്രി മാനേജിംഗ് കമ്മിറ്റിയും 15.10: 2019 -ൽ ചേർന്ന പാലാ നഗരസഭാ കൗൺസിലും ജനറൽ ആശുപത്രിക്ക് കെ.എം മാണി മാണിയുടെ പേർ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കി സർക്കാരിലേക്ക് നൽകിയിരുന്നു:
എന്നാൽ നടപടിക്രമങ്ങൾ പൂർത്തിയായിരുന്നില്ല. ഈ വിഷയം മന്ത്രി റോഷി അഗസ്റ്ററ്യൻ വീണ്ടും സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവന്നതിനെ തുടർന്നാണ് കെ.എം.മാണിയുടെ പേർ നൽകുവാൻ മന്ത്രിസഭ തീരുമാനിച്ചത്


ആരോഗ്യമേഖലയ്ക്ക് സമഗ്ര സംഭാവന നൽകി ബജറ്റിലൂടെ എല്ലാ ജില്ലകളിലും മെഡിക്കൽ കോളജുകളും കാരുണ്യാ ചികിത്സാ സഹായപദ്ധതി ഉൾപ്പെടെ നടപ്പാക്കുകയും ചെയ്ത കെ.എം.മാണിയോടുള്ള സ്നേഹം അദ്ദേഹം പ്രത്യേകം കരുതൽ നൽകിയ പാലാ ജനറൽ ആശുപത്രിക്ക് നൽകുവാൻ തീരുമാനിച്ച മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിൻ്റെ തീരുമാനത്തെ പാലാ നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അഭിനന്ദിച്ചു.യോഗത്തിൽ ടോബിൻ കെ.അലക്സ്, ഫിലിപ്പ് കുഴികുളം, ബൈജു കൊല്ലംപറമ്പിൽ, ജയ്സൺമാന്തോട്ടം, ബിജു പാലൂപടവിൽ എന്നിവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post