Kerala News

കെ.എസ്.സി.(എം) പ്രവർത്തകർ സമൂഹത്തിനും വിദ്യാർത്ഥികൾക്കും മാതൃകയാകണം:ഗവ.ചീഫ് വിപ്പ്ഡോ.എൻ ജയരാജ്

Keralanewz.com

കാഞ്ഞിരപ്പള്ളി:കേരള വിദ്യാർത്ഥി കോൺഗ്രസ് (എം) സമൂഹത്തിനും വിദ്യാർത്ഥികൾക്കും,മാറ്റ് ഇതര വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്കും എന്നും മാതൃകയാകണമെന്നു ഡോ.എൻ.ജയരാജ് എം.എൽ.എ പറഞ്ഞു.കെ.എസ്.സി(എം) കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്നത്തെ സാഹചര്യത്തിൽ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ  കലാലയങ്ങളിൽ മാത്രം പ്രവർത്തനങ്ങൾ നടത്തിയാൽ പോര സമൂഹത്തിനും തങ്ങളുടെ സഹജീവികൾക്കും വേണ്ടി പ്രവർത്തിക്കണം എങ്കിൽ മാത്രമേ നാളത്തെ പുത്തൻ തലമുറയെ നമുക്ക് വാർത്തെടുക്കാൻ സാധിക്കു എന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.സി.(എം) കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് പ്രിൻസ് ചാക്കോ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.കേരള കോൺഗ്രസ്(എം)പാർട്ടി നേതാക്കളായ സണ്ണി തെക്കേടം,ജോർജ്കുട്ടി ആഗസ്തി,ജോസഫ് ചാമക്കാല,വി.ടി.ജോസഫ്, എ. എം.മാത്യു ആനിത്തോട്ടം,കെ.എസ്.സി.(എം) നേതാക്കളായ അബേഷ് അലോഷ്യസ്,ടോബി തൈപറമ്പിൽ,റോബിൻ കുന്നത്ത്‌കുഴി,മാത്യൂസ് മണ്ണംപ്ലാക്കൽ,അലക്സാണ്ടർ കുതിരവേലി,അലൻ സിബി,ശ്രീഹരി എച്ച് എന്നിവർ പ്രസംഗിച്ചു

Facebook Comments Box