Sat. Apr 27th, 2024

ഏറ്റവും മികച്ച പൊലീസിങ് നടപ്പാക്കുന്ന സംസ്‌ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി

By admin Oct 24, 2022 #CM #Pinarayi
Keralanewz.com

രാജ്യത്തെ ഏറ്റവും മികച്ച പൊലീസിങ് നടപ്പാക്കുന്ന സംസ്‌ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിറണായി വിജയന്‍.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വ്യത്യസ്തവും ജനകീയവുമായ പൊലീസിങ് നയത്തിന്റെ ഭാഗമായാണ് ഈ നേട്ടം. ഈ നയങ്ങളെയും ഖ്യാതിയെയും അട്ടിമറിക്കാന്‍ നടക്കുന്ന ഒറ്റപ്പെട്ട ചില ശ്രമങ്ങളെ അംഗീകരിക്കാനോ സേനക്കകത്തെ ഒറ്റപ്പെട്ട തെറ്റായ വാസനകളെ അനുവദിച്ചുകൊടുക്കാനോ സര്‍ക്കാര്‍ തയാറല്ലെന്ന് മുഖ്യമന്ത്രി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

സംസ്‌ഥാനത്ത് കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ ക്രിമിനല്‍ കേസുകളുടെ കാര്യത്തില്‍ വലിയ കുറവാണ് ഉണ്ടായത്. മികച്ച ക്രമസമാധാനം പുലരുന്ന സംസ്ഥാനമായി കേരളം മാറിയത് ഇച്ഛാശക്തിയോടെയുള്ള സര്‍ക്കാരിന്റെ ഇടപെടല്‍ കൊണ്ടാണ് മുഖ്യമന്ത്രി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

Facebook Comments Box

By admin

Related Post