Mon. Apr 29th, 2024

ചൈന ഉയര്‍ത്തുന്ന ഭീഷണിയെ കേന്ദ്രസര്‍ക്കാര്‍ നിസ്സാരവത്കരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

By admin Dec 16, 2022 #Rahul Gandhi #Wayanad MP
Keralanewz.com

ചൈന ഉയര്‍ത്തുന്ന ഭീഷണിയെ കേന്ദ്രസര്‍ക്കാര്‍ നിസ്സാരവത്കരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ചൈന ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നും, മോദി സര്‍ക്കാര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറല്ലെന്നും രാഹുല്‍ ആരോപിച്ചു. അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ ചൈനയും ഇന്ത്യയും തമ്മില്‍ സംഘര്‍ഷമുണ്ടായി ദിവസങ്ങള്‍ക്കുള്ളിലാണ് രാഹുല്‍ ഇങ്ങനെ പറഞ്ഞത്.

‘ചൈന ഒരു നുഴഞ്ഞുകയറ്റത്തിനല്ല യുദ്ധത്തിനാണ് തയ്യാറെടുക്കുന്നത്. അവരുടെ രീതി നോക്കൂ. അവര്‍ യുദ്ധത്തിന് തയ്യാറെടുക്കുകയാണ്. നമ്മുടെ സര്‍ക്കാര്‍ അത് അംഗീകരിക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ തന്ത്രങ്ങളിലല്ല, സംഭവങ്ങളിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post