National News

മുഖ്യമന്ത്രിയെ ചൊല്ലി ഹിമാചല്‍ കോണ്‍ഗ്രസില്‍ അനിശ്ചിതത്വം തുടരുന്നു.

Keralanewz.com

മുഖ്യമന്ത്രിയെ ചൊല്ലി ഹിമാചല്‍ കോണ്‍ഗ്രസില്‍ അനിശ്ചിതത്വം തുടരുന്നു.

മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ ഭാര്യയും എംപിയുമായ പ്രതിഭാ സിംഗ് കസേരയ്ക്കായി അവകാശം ഉന്നയിച്ചതാണ് ഇപ്പോള്‍ പ്രതിസന്ധിയ്ക്ക് വഴിവെച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയായി നയിക്കാന്‍ തനിക്ക് കഴിയുമെന്നും വീരഭദ്ര സിംഗിന്‍റെ കുടുംബത്തെ മാറ്റി നിര്‍ത്താന്‍ ആകില്ലെന്നും വ്യക്തമാക്കി കഴിഞ്ഞ ദിവസം പ്രതിഭ രംഗത്തെത്തുകയായിരുന്നു. തര്‍ക്കം കടുത്തതോടെ തീരുമാനം ഹൈക്കമാന്റിന് വിട്ടിരിക്കുകയാണ് എംഎല്‍എമാര്‍.

Facebook Comments Box