Sun. Apr 28th, 2024

​​​കുടുംബശ്രീ ഫണ്ട് തട്ടിപ്പ് കുറവിലങ്ങാട് പഞ്ചായത്തു പ്രസിഡന്റിനെതിരെ എൽ.ഡി.എഫ്.

By admin Jan 18, 2023 #Kuravilangad #NCK #udf
Keralanewz.com

കുറവിലങ്ങാട്: കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട് കുടുംബശ്രീയിൽ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതി.പ്രസിഡന്റ് കൂടി അംഗമായ കുടുംബശ്രീയിലെ അംഗങ്ങളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രസിഡന്റിന്റ അഴിമതിയിൽ LDF അടിയന്തിര മുന്നണി യോഗം ചേർന്നു പ്രതിഷേധം രേഖപ്പെടുത്തി.കോവിഡ് കാലത്ത് കുടുംബശ്രീ മുഖേന അനുവദിച്ച കോവിഡ് വായ്പ അംഗങ്ങൾ തവണയായി തിരിച്ചു നൽകിയെങ്കിലും തുക ബാങ്കിൽ അടയ്ക്കാതെയാണ് തിരിമറി നടത്തിയത്.കുടുംബശ്രീ യോഗങ്ങൾ സ്ഥിരമായി നടത്തിയിരുന്നത് പ്രസിഡന്റിന്റെ ഭവനത്തിലായിരുന്നുവെന്നുംഭാരവാഹികൾ ഉണ്ടായിരുന്നെങ്കിലും സാമ്പത്തിക കാര്യങ്ങ ളും കണക്കും കൈകാര്യം ചെയ്തിരുന്നത് പ്രസിഡണ്ടും ഭർത്താവും ചേർന്നായിരുന്നുവെന്നും പരാതിയിൽ പറയുന്നു..പ്രസിഡന്റിനെതിരെ കുടുംബശ്രീ അംഗങ്ങൾ ഗ്രാമസഭയിലും ,സി. ഡി .എസ്. ,എ ഡി. എസ് ഭാരവാഹികൾക്കും പരാതി നൽകി. കോവിഡ് വായ്പയായി ഒരംഗത്തിന് 20000 രൂപ ലഭ്യമായിരുന്നു.വായ്പ എടുത്ത അംഗങ്ങളിൽ നിന്നും 500 രൂപ പ്രകാരം പ്രസിഡൻറ് കമ്മീഷൻ വാങ്ങിയതായാണ് കുടുംബശ്രീ അംഗങ്ങൾ ആക്ഷേപമുന്നയിച്ചു.വായ്പ കുടിശ്ശികയ്ക്ക് ബാങ്കിൽ നിന്നും നോട്ടീസിൽ ലഭിച്ചതോടെ അംഗങ്ങൾ കണക്ക് ആവശ്യപ്പെടുകയായിരുന്നു.കണക്കും രേഖകളും നൽകാതായതോടെ അംഗങ്ങൾ പരാതിയുമായി രംഗത്തെത്തി.കുടുംബശ്രീ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വർഷമായിട്ടും പുതിയ ഭാരവാഹികൾക്ക് ഇതുവരെ റിക്കാര്‍ഡുകള്‍ കൈമാറിയിട്ടില്ല.ജനുവരി 15 നകം പ്രശ്നം പരിഹരിച്ച് കണക്ക് അവതരിപ്പിക്കാം എന്ന് പ്രസിഡന്റ് ഉറപ്പു നൽകിയിരുന്നതായും പഞ്ചായത്ത് പ്രസിഡണ്ട് നിശ്ചയിച്ചു നൽകിയ സമയത്ത് യോഗം തീരുമാനിച്ചെങ്കിലും പ്രസിഡണ്ട് യോഗത്തിൽ പങ്കെടുക്കാതെ മുങ്ങിയതിനാൽ അംഗങ്ങൾ കൂട്ടായി ഉച്ചകഴിഞ്ഞ് നടന്ന ഗ്രാമസഭാ യോഗത്തിൽ എത്തി പരാതി ഉന്നയിക്കുകയായിരുന്നു.കബളിപ്പിക്കപ്പെട്ട പഴയ ഭാരവാഹികളും പുതിയ ഭാരവാഹികളും ഉൾപ്പെടെ 10 അംഗങ്ങളാണ് പരാതിയുമായി ഗ്രാമസഭയിൽ എത്തിയത്.ഇത് സംബന്ധിച്ച് പരാതിക്കാർക്ക് സംസാരിക്കാൻ അവസരം നിഷേധിച്ച പഞ്ചായത്ത് പ്രസിഡണ്ട് ഗ്രാമസഭാംഗങ്ങളുടെ ഇടപെടലിനെ തുടർന്ന് വഴങ്ങുകയായിരുന്നു.വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ഗ്രാമസഭയിലും ആവശ്യമുണ്ടായി. പരാതി ഉന്നയിച്ചതിന്റ പേരിൽ കുടുംബശ്രീ അംഗങ്ങളെയും ഭാരവാഹികളെയും വ്യക്ത്യാധിക്ഷേപം നടത്തുകയും പഞ്ചായത്തു പ്രസിഡന്റ് പദവി ഉപയോഗിച്ച് ഭീഷണിപ്പെടുത്തി സ്വാധീനിക്കാനുമുള്ള ശ്രമങ്ങൾ നടന്നുവരികയാ ണെന്നും എ ൽഡിഎഫ് ആരോപിച്ചു. പ്രസിഡന്റിന്റെ അഴിമതിക്കെതിരെ വിവിധ സമരപരിപാടികൾ നടത്തുമെന്ന് എൽ . ഡി. ഫ് യോഗം അറിയിച്ചു.സിബി മാണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സദാനന്ദ ശങ്കർ ,പിസി കുര്യൻ, പി എൻ .തമ്പി ,ടി .എസ്. എൻ. ഇളയത്, പി .ഓ. വർക്കി, ​​ഡാർലി ജോജി ,വിനു കുര്യൻ, ബിജു പുഞ്ചയിൽ​,​​ഷൈജു പാവുത്തിയേൽ ,ബേബിച്ചൻ തയ്യിൽ , അഗസ്റ്റിൽ ചിറയിൽ,ഷാജി കണിയാംകുന്നേൽ ,കെ.വിജയൻ, ​ എ.ഡി.കുട്ടി, സ്വപ്ന സുരേഷ് , സിറിൾ ചെമ്പനാനിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Facebook Comments Box

By admin

Related Post