Kerala News

സിപിഎം ചതിച്ചു എന്നാരോപിച്ചു ബിനു പുളിക്കക്കണ്ടം ..പ്രധിഷേധം മൂലം പാർട്ടി മാറിയേക്കും ?

Keralanewz.com

പാലാ നഗരസഭയിലെ തിരിച്ചടിക്ക് പിന്നാലെ ജോസ് കെ മാണിക്കും പാര്‍ട്ടി നേതൃത്വത്തിനും വിമര്‍ശനവുമായി ബിനു പുളിക്കകണ്ടം.

ജോസ് കെ മാണിയുടെ പേര് പരാമര്‍ശിക്കാതെ ചതിയുടെ കറുത്ത ദിനമാണ് ഇന്നെന്ന് ബിനു പുളിക്കകണ്ടം മാധ്യമങ്ങളോട് പ്രതികരിച്ചു.

‘ഒരു പ്രതിഷേധത്തിന്റെ ഭാഗമായല്ല കറുത്ത വസ്ത്രം ധരിച്ചത്. ചെറുപ്പകാലം മുതല്‍ രാഷ്ട്രീയത്തിലേക്ക് താത്പര്യം തുടങ്ങിയ കാലം മുതലേ ഇഷ്ടമുള്ളത് ശുഭ്രവസ്ത്രമായിരുന്നു. ആ വസ്ത്രം എന്റെ നഗരസഭാ പ്രവര്‍ത്തന കാലയളവിലേക്ക് ഉപേക്ഷിച്ചുകൊണ്ട് പ്രതികാര രാഷ്ട്രീയത്തിന്റെ വക്താവ് നേതൃത്വം കൊടുക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചതിയുടെ ദിനമാണ് ഇന്ന്. ഇതിവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല.

എന്നോട് രാഷ്ട്രീയ നെറികേട് കാണിച്ച വ്യക്തിയെ ആക്ഷേപിക്കാന്‍ ഞാന്‍ മുതിരുന്നില്ല കാരണം, എനിക്ക് താങ്ങും തണലുമായ സിപിഐഎമ്മിലുള്ള അടങ്ങാത്ത വിശ്വാസം കൊണ്ടാണ്. ഇന്നിവിടെ വലിയ വിജയം നേടിയെന്ന് ചിലര്‍ ആശ്വസിക്കുമ്ബോള്‍ അതിനൊക്കെ കാലം മറുപടി നല്‍കും. നാളെകളില്‍ പാലാ നഗരസഭാ കൗണ്‍സിലില്‍ എന്റെ ഒരു പ്രമേയംകാണും. അതിനെ പിന്തുണയ്ക്കുന്നവര്‍ക്ക് പിന്തുണയ്ക്കാം. ഓട്‌പൊളിച്ച്‌ വന്ന് നഗരസഭയിലെത്തിയ ആളല്ല ഞാന്‍. ഓരോ തവണയും വലിയ ജനപിന്തുണയോടെയാണ് ഞാന്‍ എത്തിയിട്ടുള്ളത്’. ബിനു പുളിക്കകണ്ടം പറഞ്ഞു.

തന്നോട് ചെയ്ത ചതിക്ക് സിപിഐഎം കൂട്ടുനില്‍ക്കരുതായിരുന്നു. ബിനു മാധ്യമങ്ങളോട് പ്രതികരിച്ചു.

എന്നാൽ ബിനുവിനെതിരെ ഇടതുമുന്നണിയിൽ പരാതി നല്കിയിരിക്കുക ആണ് ലോക്കൽ കമ്മിറ്റിയും , കേരളാ കോൺഗ്രസ് എം ഉം . ബിനുവിന്റെ പ്രതികരണം ഒട്ടും മാന്യമല്ലെന്നു കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് പ്രതികരിച്ചു . ജോസ് കെ മാണിയെയും സിപിഎം നേതൃത്ത്വത്തെയും ആക്ഷേപിച്ചു സംസാരിച്ച ബിനുവിനെ സിപിഎം ഒരുപക്ഷെ പുറത്താക്കിയേക്കും .

എന്നാൽ ബിനു ആവട്ടെ തനിക്കെതിരെ എന്ത് നടപടി പാർട്ടി എടുത്താലും വേണ്ടില്ല എന്ന നിലപാടിലാണ് . വേണ്ടി വന്നാൽ രാജി വെച്ച് തിരഞ്ഞെടുപ്പിനെ നേരിടാനും തയ്യാർ ആണത്രേ . ബിജെപി പിന്തുണയോടെ വീണ്ടും മത്സരിച്ചാലും വിജയിച്ചു കയറാൻ സാധിക്കും എന്നാണ് ബിനുവിനെ അനുകൂലിക്കുന്നവർ കരുതുന്നത് . 1000 കണക്കിന് അനുയായികളുമായി ഇദ്ദേഹം പാർട്ടി വിടുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃന്ദങ്ങൾ സൂചിപ്പിക്കുന്നത് . എന്നാൽ ഇദ്ദേഹത്തെ ബിജെപി യിലെടുക്കുവാൻ മുൻ ജില്ലാ പ്രസിഡന്റ് എതിര് നിൽക്കുന്നത് തിരിച്ചടി ആണ് . ബി ഡീ ജെ എസ് സ്ഥാനാർത്ഥി ആയി മത്സരിക്കുന്നതും പരിഗണനാ വിഷയം ആണ് .

Facebook Comments Box