International News

റഷ്യന്‍ പ്രസിഡന്റ് ജീവനോടെയില്ലെന്ന പരാമര്‍ശവുമായി യുക്രൈന്‍ പ്രസിഡന്റ് വോള്‍ഡിമിര്‍ സെലിന്‍സ്‌കി.

Keralanewz.com

റഷ്യന്‍ പ്രസിഡന്റ് ജീവനോടെയില്ലെന്ന പരാമര്‍ശവുമായി യുക്രൈന്‍ പ്രസിഡന്റ് വോള്‍ഡിമിര്‍ സെലിന്‍സ്‌കി.

പുടിന്‍ ഒരുപക്ഷേ മരിച്ചിട്ടുണ്ടാവുമെന്ന് ലോകനേതാക്കളെ അഭിസംബോധന ചെയ്യവേയാണ് സെലിന്‍സ്‌കി പറഞ്ഞത്. ഇത് ലോക നേതാക്കളെ ഒന്നടങ്കം ഞെട്ടിക്കുന്നതായിരുന്നു.

ക്രെംലിനില്‍ ആരാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് എനിക്ക് ഉറപ്പില്ലാത്ത കാര്യമാണ്. പുടിന്റെ അടുത്തിടെയുള്ള അഭിസംബോധനകളെല്ലാം വ്യാജമായി കെട്ടിച്ചമച്ചതാണ്. അതെല്ലാം ടിവിയിലെ സ്‌പെഷ്യല്‍ ഇഫക്ടിന്റെ സഹായത്തോടെ ചെയ്തതാണ്. പുടിന്‍ അതുകൊണ്ട് ജീവനോടെയുണ്ടോ എന്ന് സംശയമാണ്. അവിടെ തീരുമാനമെടുക്കുന്നതെന്ന് അറിയില്ലെന്നും സെലിന്‍സ്‌കി പറഞ്ഞു.

വ്‌ളാദിമിര്‍ പുടിന്‍ അര്‍ബുദത്തിന് ചികിത്സ തേടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അധിക കാലം അദ്ദേഹം ജീവനോടെയുണ്ടാവില്ലെന്നും അഭ്യൂഹമുണ്ട്. അതേസമയം ദാവോസില്‍ നടക്കുന്ന ലോക ഇക്കണോമിക് ഫോറത്തിന്റെ യോഗത്തില്‍ ലോക നേതാക്കളെ അഭിസംബോധന ചെയ്തായിരുന്നു സെലിന്‍സ്‌കി അമ്ബരപ്പിക്കുന്ന കാര്യങ്ങള്‍ പറഞ്ഞത്.

Facebook Comments Box