International News

റഷ്യക്കെതിരെ കൂടുതല്‍ നടപടിയുമായി അമേരിക്ക; അഭിമത രാഷ്ട്രപദവി പിന്‍വലിക്കുമെന്ന് ബൈഡന്‍; രാസായുധം പ്രയോ​ഗിച്ചാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

Keralanewz.com

വാഷിങ്ടന്‍ : യുക്രൈനു മേല്‍ സൈനിക നടപടി തുടരുന്ന റഷ്യയ്ക്കെതിരെ കൂടുതല്‍ നടപടിയുമായി അമേരിക്ക

വ്യാപാര മേഖലയില്‍ റഷ്യയ്ക്കുള്ള അഭിമത രാഷ്ട്രപദവി പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. റഷ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ബാങ്കിങ് ഉദ്യോഗസ്ഥര്‍ക്കും വിലക്കേര്‍പ്പെടുത്തും.

വോഡ്ക, വജ്രം, സമുദ്ര ഭക്ഷ്യോല്‍പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതി നിരോധിക്കും. റഷ്യക്കുപുറമെ ബെലാറസിനു മേലും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്ക യുക്രൈനൊപ്പമുണ്ടെന്നും യു എസ് വിദേശകാര്യ വക്താവ് നെഡ് പ്രൈസ് പറഞ്ഞു.

യുക്രൈനില്‍ റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്യാനില്ലെന്നും അമേരിക്ക വ്യക്തമാക്കി. യുെ്രെകനെതിരെ രാസായുധം പ്രയോഗിച്ചാല്‍ റഷ്യ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.

നാറ്റോ സഖ്യത്തെ പിണക്കുന്ന നീക്കങ്ങള്‍ മൂന്നാം ലോക മഹായുദ്ധത്തിനു കാരണമാകുമെന്ന് ബൈഡന്‍ ചൂണ്ടിക്കാട്ടി.റഷ്യന്‍ ആക്രമണത്തിനെതിരെ നാറ്റോ ഇടപെടണമെന്ന് യുക്രൈന്‍ ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് ബൈഡന്‍ നിലപാടു വ്യക്തമാക്കിയത്.

അതേസമയം യുക്രൈനായി യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന് പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടു. രാജ്യത്തെ റഷ്യ ആക്രമിക്കാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ചയിലേറെയായി. രാജ്യത്തെ ജീവിതസാഹചര്യങ്ങള്‍ അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണ്. ഇതൊരു മാനുഷിക ദുരന്തമാണെന്നും സെലന്‍സ്‌കി പറഞ്ഞു.

Facebook Comments Box