National News

വ്യോമസേനയുടെ രണ്ടാം വിമാനവും ഡല്‍ഹിയിലെത്തി; എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് കേന്ദ്രമന്ത്രി അജയ് ഭട്ട്

Keralanewz.com

ന്യൂഡല്‍ഹി: യുക്രെയിനില്‍ നിന്നുള്ള വ്യോമസേനയുടെ രണ്ടാം വിമാനവും ഡല്‍ഹിയിലെത്തി. പുലര്‍ച്ചെയോടെയാണ് രണ്ട് വിമാനങ്ങളും ലഹിന്‍ഡന്‍ വ്യോമത്താവളത്തിലെത്തിയത്.

ഇരുവിമാനങ്ങളിലുമായി നാനൂറോളം പേരാണ് ഉള്ളത്. നിരവധി മലയാളികളും സംഘത്തിലുണ്ട്.

രണ്ട് C-17 ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങള്‍ കൂടി ഉടന്‍ എത്തും. ഓരോ വിമാനത്തിലും ഇരുനൂറിലധികം പേരാണ് ഉള്ളത്. എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് കേന്ദ്രപ്രതിരോധ സഹമന്ത്രി അജയ് ഭട്ട് അറിയിച്ചു. സ്വകാര്യ വിമാനങ്ങളും വ്യോമസേന വിമാനങ്ങളും ദൗത്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുടിനുമായി ചര്‍ച്ച നടത്തി. ഇന്ത്യക്കാരെ തങ്ങളുടെ സൈന്യം ഒഴിപ്പിക്കുമെന്നും, വിദ്യാര്‍ത്ഥികളെ യുക്രെയിനാണ് ബന്ദികളാക്കിയതെന്നും റഷ്യ ആരോപിച്ചു. ആരോപണം തള്ളിയ യുക്രെയിന്‍, വിദ്യാര്‍ത്ഥികള്‍ക്ക് മടങ്ങാന്‍ കഴിയാത്തതിന്റെ കാരണം റഷ്യയുടെ മിസൈല്‍ ആക്രമണമാണെന്ന് വ്യക്തമാക്കി.

Facebook Comments Box