Sat. Apr 27th, 2024

ഉത്സവത്തിന് പോയ ഭര്‍ത്താവിനെ കാണാഞ്ഞതോടെ അന്വേഷിച്ചെത്തിയ സൗമ്യ കണ്ടത് അടുക്കളവശത്ത് ഫോണ്‍ ചെയ്തുകൊണ്ട് നിന്ന ഷിജുവിനെ; വിളിക്കുന്നത് ആരെന്ന് ചോദിച്ച്‌ ഫോണ്‍ വാങ്ങാന്‍ ശ്രമിച്ചെങ്കിലും നടക്കാഞ്ഞതോടെ പിന്നിലൂടെയെത്തി ആക്രമണം, ഭാര്യ കൊലപ്പെടുത്തിയത്ഇങ്ങനെ…

By admin Mar 3, 2022 #family #murder
Keralanewz.com

തിരുവനന്തപുരം: സംശയത്തിന്റെ പുറത്ത് സൗമ്യ ഷിജുവിനെ കൊലപ്പെടുത്തിയത് പിന്നിലൂടെയെത്തി തലക്കടിച്ച്‌. ഒന്നിച്ച്‌ ഉത്സവത്തിന് പോയ ഭര്‍ത്താവിനെ ഇടയ്ക്ക് വെച്ച്‌ ക്ഷേത്രത്തില്‍ കാണാതായതോടെ അന്വേഷിച്ച്‌ വീട്ടിലെത്തിയപ്പോഴാണ് ഭര്‍ത്താവ് അടുക്കളയുടെ പുറത്ത് ഫോണില്‍ സംസാരിക്കുന്നത് കണ്ടത്.

ഇതോടെ ഫോണില്‍ സംസാരിക്കുന്നത് ആരാണെന്ന് ചോദിച്ച്‌ തുടങ്ങിയ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ചൊവ്വാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം. ഷിജുവിന്‍റെ ഫോണ്‍വിളിയില്‍ സൗമ്യയ്ക്കുണ്ടായ സംശയവും തുടര്‍ന്നുണ്ടായ തര്‍ക്കവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച ദമ്ബതിമാര്‍ വീടിന് തൊട്ടടുത്ത ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തില്‍ പങ്കെടുത്തിരുന്നു. മക്കളോടൊപ്പമാണ് ഇവര്‍ ഉത്സവത്തിന് എത്തിയത്. മക്കളുടെ പേരിലുള്ള നേര്‍ച്ച ഉരുളും മറ്റും കഴിയുകയും സൗമ്യ യാമ പൂജയില്‍ പെങ്കടുക്കാന്‍ ക്ഷേത്രത്തില്‍ തങ്ങുകയും ചെയ്തു. ഈ സമയം ഷിജുവും സൗമ്യയോടൊപ്പം ക്ഷേത്രത്തിലുണ്ടായിരുന്നു.

എന്നാല്‍,10.30ഓടെ ഷിജുവിനെ ക്ഷേത്ര പരിസരത്ത് കാണാത്തതിനെ തുടര്‍ന്ന് സൗമ്യ വീട്ടിലേക്ക് പോയി. സൗമ്യ തിരികെ വീട്ടില്‍ എത്തിയപ്പോള്‍ ഷിജു അടുക്കളയുടെ പുറത്തുനിന്ന് ഫോണ്‍ ചെയ്യുന്നത് കണ്ടു. തുടര്‍ന്ന് ഫോണ്‍ സൗമ്യ ചോദിച്ചെങ്കിലും നല്‍കാന്‍ ഷിജു തയാറായില്ല. പിന്നാലെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ഫോണ്‍ ചെയ്തുകൊണ്ടിരുന്ന ഷിജുവിനെ പിന്നിലൂടെ എത്തിയ സൗമ്യ ആദ്യം തലയില്‍ ഗ്രാനൈറ്റ് കഷ്ണം കൊണ്ട് അടിച്ച്‌ വീഴ്ത്തുകയും നിലത്ത് വീണപ്പോള്‍ തലയിലേക്ക് ഹോളോബ്രിക്ക്സുകള്‍ എടുത്തെറിയുകയും ചെയ്തെന്നാണ് സൗമ്യ പൊലീസിനോട് വെളിപ്പെടുത്തിയത്.

പാലോട് കുറുപുഴ വെമ്ബ് ക്ഷേത്രത്തിന് സമീപം ആദിത്യന്‍ ഭവനില്‍ ഷിജു (40) വിനെയാണ് ഭാര്യ സൗമ്യ (33) ടൈലും ഹോളോബ്രിക്സും കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയത്. അടുക്കളയുടെ സമീപത്തുണ്ടായിരുന്ന ഹോളോബ്രിക്സും ടൈലും ഉപയോഗിച്ചാണ് സൗമ്യ ആക്രമണം നടത്തിയത്. സംഭവ സ്ഥലത്ത് തന്നെ ഷിജു മരിച്ചു. അടിയുടെ ആഘാതത്തില്‍ ഷിജുവിന്‍റെ തല ചിന്നിച്ചിതറിയ നിലയിലായിരുന്നു. കൃത്യം നടത്തിയ ശേഷം തിരികെ ഉത്സവസ്ഥലത്ത് എത്തിയ സൗമ്യ, ഭര്‍ത്താവിനെ കൊലപ്പെടുത്തിയ വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. ദമ്ബതികള്‍ക്ക് മൂന്നു മക്കളുണ്ട്.

Facebook Comments Box

By admin

Related Post