Sat. Apr 27th, 2024

വ്ലോഗറുടെ മരണത്തില്‍ ദുരൂഹത മുറിയില്‍ ലഹരി മരുന്ന്, സുഹൃത്തുക്കളെ ചോദ്യം ചെയ്യും

By admin Mar 3, 2022 #death #neha #youtube vlogar
Keralanewz.com

കൊച്ചി: യൂട്യൂബ് വ്ലോഗറും മോഡലുമായ എറണാകുളം വടുതല സ്വദേശിനി നേഹയുടെ (മുഹ്ബഷീറ, 27) ആത്മഹത്യയില്‍ ലഹരിമാഫിയയ്ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു.

ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന കാസ‌ര്‍കോട് സ്വദേശി സിദ്ധാ‌ര്‍ത്ഥിനായി തെരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തി. സിദ്ധാര്‍ത്ഥിനെയും നേഹയുടെ അടുത്ത സുഹൃത്തുക്കളെയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. ഇരുവരും താമസിച്ചിരുന്ന പോണേക്കര ജവാന്‍ ക്രോസ് റോഡിലെ മെര്‍മെയ്ഡ് അപ്പാ‌ര്‍ട്ട്മെന്റിലെ മുറിയില്‍നിന്ന് എം.ഡി.എം.എയും ഹാഷിഷ് ഓയിലും കണ്ടെത്തി.

അപ്പാര്‍ട്ടുമെന്റിന് സമീപത്തുണ്ടായിരുന്ന കാ‌ര്‍ പരിശോധിച്ച പൊലീസ് 15 ഗ്രാം എം.ഡി.എം.എയുമായി ഒരു യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ മുറിയില്‍ നിന്ന് കണ്ടെടുത്ത ലഹരിമരുന്ന് ഇയാള്‍ ഉള്‍പ്പെട്ട സംഘം നല്‍കിയതാകാമെന്നാണ് സംശയം.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് നേഹയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സിദ്ധാ‌ര്‍ത്ഥിന്റെ സുഹൃത്തായ നെട്ടൂ‌ര്‍ സ്വദേശിയാണ് ആ ദിവസം ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്. ഇയാള്‍ പുറത്ത് പോയി തിരിച്ചെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നി വാതില്‍ പൊളിച്ച്‌ അകത്ത് കയറിയപ്പോഴാണ് നേഹയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഇയാളെയും കാറിലുണ്ടായിരുന്ന രണ്ട് യുവാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ചു. പോസ്റ്റ്മോ‌ര്‍ട്ടം പൂ‌ര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. കൊച്ചിയില്‍ സംസ്‌ക‌രിച്ചു. ഒരു മകനുണ്ട്.

മോതിരത്തില്‍ സിദ്ധാര്‍ത്ഥിന്റെ പേര്

സംഭവത്തിന് രണ്ട് ദിവസം മുമ്ബ് സിദ്ധാര്‍ത്ഥ് അമ്മയെ കാണാനെന്ന് പറഞ്ഞ് എറണാകുളം വിട്ടതായാണ് വിവരം. ഫോണ്‍ സ്വിച്ച്‌ ഓഫാണ്. നേഹയുടെ ബന്ധുക്കള്‍ സംസാരിച്ചപ്പോള്‍ സംഭവവുമായി തനിക്ക് ബന്ധമില്ലെന്ന് സിദ്ധാ‌ര്‍ത്ഥ് പറഞ്ഞു. നേഹയുടെ വിരലില്‍ നിന്ന് നിന്ന് സിദ്ധാര്‍ത്ഥിന്റെ പേരെഴുതിയ മോതിരം ലഭിച്ചിട്ടുണ്ട്. ഇവരുടെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കായി കൈമാറി. ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിട്ടുണ്ട്.

ടിക്ക് ടോക്ക്

കണ്ണൂ‌ര്‍ സ്വദേശിയെ വിവാഹം കഴിച്ച ശേഷമാണ് നേഹയെന്ന പേര് സ്വീകരിച്ചത്. ടിക്ക് ടോക്കില്‍ സജീവമായതോടെ ഭര്‍ത്താവുമായി അകന്നു. ആറ് മാസം മുമ്ബാണ് പോണേക്കരയിലേക്ക് താമസം മാറ്റിയത്. വിദേശത്ത് പോകാന്‍ പദ്ധതിയിട്ട നേഹ വിവാഹബന്ധം വേ‌ര്‍പ്പെടുത്തണമെന്ന് ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നതായാണ് വിവരം.

Facebook Comments Box

By admin

Related Post