Sat. May 4th, 2024

അഞ്ച് മണ്ഡലങ്ങളില്‍ പാര്‍ട്ടി വിജയിക്കുമെന്ന് അവകാശവാദം; മോദിക്ക് 36 ശതമാനം പിന്തുണ ഉള്ള സംസ്ഥാനത്ത് വോട്ട് വിഹിതം കൂട്ടും; വിഷുവിന് ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍ സ്വന്തം വീടുകളില്‍ വിരുന്നൊരുക്കും;

By admin Jan 20, 2023 #bjp #K SurendrN #rss
Keralanewz.com

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏഴ് മണ്ഡലങ്ങളാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. അഞ്ച് മണ്ഡലങ്ങളിലെങ്കിലും ബിജെപി വിജയിക്കുമെന്നാണ് കേരളത്തിന്റെ ചുമതലയുള്ള ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവ്‌ദേക്കറുടെ അവകാശവാദം.

ക്രൈസ്തവ വിഭാഗത്തെ പാര്‍ട്ടിയോട് കൂടുതല്‍ അടുപ്പിക്കാനുള്ള പരിശ്രമം തുടരുകയാണ്. അടുത്ത വിഷുവിന് കേരളത്തിലെ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍ സ്വന്തം വീടുകളില്‍ വിരുന്നൊരുക്കുമെന്ന് പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. ഡല്‍ഹിയില്‍ മലയാളി മാധ്യമ പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Facebook Comments Box

By admin

Related Post