Mon. Apr 29th, 2024

ഉമ്മചാണ്ടിയെയും പിണറായിയേയും താരതമ്യം ചെയ്തു പ്രവാസിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ

By admin Jul 28, 2023 #OC #pinarayi vijayan
Keralanewz.com

പിണറായിയും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള താരതമ്യം നല്ല രസമാണ്. ഉമ്മന്‍ ചാണ്ടി എപ്പോഴും ആള്‍ക്കൂട്ടത്തിനുള്ളിലാവും, നൂറ് കണക്കിന് പരാതിക്കാരെ അങ്ങേര്‍ കാറിന്‍റെ ബോണറ്റില്‍ വെച്ചൊക്കെ ഒപ്പിട്ട് ദിവസവും ഡീലാക്കും . മിക്കവാറും ഏതെങ്കിലും ചുവപ്പ് നാടയൊക്കെ കുടുങ്ങി കിടക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍,പേപ്പറുകള്‍ ഒക്കെയാവും. ആളുകള്‍ക്ക് പരാതികള്‍ കേള്‍ക്കാനൊക്കെ എപ്പോഴും ആക്സസ് ഉള്ള മനുഷ്യനാണ് ചാണ്ടി.പിണറായി പൊതുവെ മുഖത്തൊരു ഗൗരവ ഭാവമുള്ള ,ആവശ്യത്തിന് മാത്രം ചിരിക്കുന്നൊരു ടെെപ്പ് “മൊരട” സ്വഭാവക്കാരനാണ്,പോവുന്നിടത്തൊക്കെ ആള്‍ക്കാരുടെ പ്രശ്നം തീര്‍ക്കലൊന്നും ഇഷ്ടമില്ല,ചെയ്യുകയുമില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലും അങ്ങേര്‍ പോവുന്നിടത്തുമൊക്കെ തോന്നിയ പോലെ കയറി ചെന്ന് പരാതി കൊടുക്കാനൊന്നും പറ്റില്ല.ഉമ്മര്‍ ചാണ്ടിയുടെ കാലത്തെ “പേപ്പര്‍ ശരിയാക്കല്‍” പ്രക്രിയക്കൊരു ലിമിറ്റേഷനുണ്ട്, ഒരു സിസ്റ്റം ഇല്ല അതിന്,മൂനര കോടി ജനതയുടെ പ്രശ്നവും നേരിട്ട് കേള്‍ക്കല്‍ പ്രാക്റ്റിക്കലി നടക്കാത്തതായതിനാല്‍ മുഖ്യമന്ത്രിയും സകല മന്ത്രിമാരും തല കുത്തി മറിഞ്ഞാലും പ്രശ്നത്തിന്‍റെ പത്ത് ശതമാനം പോലും സോള്‍വാവില്ല.പിണറായി വിജയന്‍ ആ ഗിമ്മിക്ക് ചെയ്യാത്തത് അതുകൊണ്ടാണ്. അയാള്‍ ചെയ്തത് ഒരു അഡ്മിനിഷ്ട്രേഷന്‍ സംവിധാനം നിര്‍മിക്കുകയാണ്, എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഡിജിറ്റലാക്കി,ഏകദേശം ആയിരത്തോളം സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ന് ഓണ്‍ലെെനായി ലഭിക്കും,ഒരാളുടെയും കാല് പിടിക്കേണ്ടതില്ല,തന്‍റെ അപേക്ഷ എവിടെ എത്തി എന്താണ് അവസ്ഥ എന്നൊക്കെ അപ്ഡേറ്റുകള്‍ കിട്ടും. ചുവപ്പ് നാടകളില്‍ ചുറ്റി പിണഞ്ഞ് കുഴഞ്ഞ പേപ്പറുകള്‍ ശരിയാക്കാന്‍ അതാത് വകുപ്പ് മന്ത്രിമാരുടെ അദാലത്തുകള്‍ ഇടക്കിടെ നടത്തും. വരും കാലങ്ങളില്‍ സ്മാര്‍ട് ഫോണില്‍ നിന്ന് ഒട്ട് മുക്കാല്‍ സര്‍ക്കാര്‍ സര്‍വീസുകളിലേക്കും അപേക്ഷ നല്‍കാന്‍ പറ്റുന്ന വിധം ആവും ഈ സംവിധാനം.ഒരു മുഖ്യമന്ത്രി ഷോ കാണിച്ചു,വേറൊരാള്‍ മനുഷ്യാഭിമാനത്തിന് വിലയുള്ള സിസ്റ്റം നിര്‍മിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തന്നെ ഉദാഹരണമായെടുക്കാം. ഉമ്മന്‍ ചാണ്ടി പറന്ന് നടന്ന് പന്തല് കെട്ടി ഒപ്പിട്ടിട്ടും ആകെ അഞ്ച് കൊല്ലം കൊണ്ട് കൊടുക്കാന്‍ പറ്റിയ സഹായം കേവലം 750 കോടിയാണ്. അതിന്‍റെ ഷോ നമ്മള്‍ അഞ്ച് കൊല്ലം കണ്ടതാണ്, കിടപ്പ് രോഗികളൊക്കെ സ്ട്രക്ച്ചറില്‍ കയറ്റി പന്തലിലെത്തിച്ചാലേ ചാണ്ടി കനിയൂ.പിണറായി വിജയന്‍ ഈ ഷോ പരിപാടി ആദ്യമേ വേണ്ടെന്ന് വെക്കുകയാണ് ചെയ്തത്,മനുഷ്യാഭിമാനത്തിനാണ് വില, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള മൂന് ലക്ഷം വരെയുള്ള തുകകള്‍ തുകയുടെ വലിപ്പമനുസരിച്ച് വില്ലേജ് ഓഫീസര്‍മാര്‍ക്ക് മുതല്‍ മേലോട്ട് മുഖ്യമന്ത്രി വരെയുള്ളവര്‍ക്ക് പാസാക്കാന്‍ കഴിയുന്ന സിസ്റ്റം നിര്‍മിക്കുകയാണ് പിണറായി ചെയ്തത്. ഫലമോ..? ഏഴ് വര്‍ഷം കൊണ്ട് അയ്യായിരം കോടിയോളമാണ് ദുരിതാശ്വാസ നിധിയില്‍ നിന് സഹായമായി കിട്ടിയത്, അതില്‍ ചികില്‍സാ സഹായം മാത്രമുണ്ട് ആയിരത്തി എണ്ണൂറ് കോടിയോളം.ലെെഫ് മിഷന്‍ വീടുകള്‍ നാല് ലക്ഷം ആവാറായി, കേരളത്തിലെ ഇരുപതിലൊന്നെങ്കിലും വീടുകള്‍ ലെെഫ് മിഷന്‍റെതാണ്. പിണറായി വിജയന്‍ കാലത്താണ് ആശുപത്രികളും സ്ക്കൂളുകളും എല്ലാം ഇത്രയും നിലവാരമുയര്‍ത്തിയത്,റോഡുകളും പാലങ്ങളുമെല്ലാം ചരിത്രത്തില്‍ കാണാത്തത്രയും വികാസം വന്നതും പിണറായി വിജയന്‍ കാലത്താണ്‌.ഉമ്മന്‍ ചാണ്ടി വിഷനെന്ന സാധനം കേട്ട് പോലും കാണില്ല,ഗിമ്മിക്കുകളും ക്രൂക്കഡ് രാഷ്ട്രീയ കുതികാല്‍ വെട്ടുമൊക്കെയായിരുന്നു അയാളുടെ രീതി. കരുണാകരനെയും മുരളിയെയുമൊക്കെ പുറത്ത് ചാടിച്ചത് അയാളാണ്, രണ്ട് സീറ്റിന്‍റെ ഭൂരിപക്ഷത്തില്‍ ഭരിക്കുമ്പോള്‍ സെല്‍വരാജിനെ പെെസ കൊടുത്ത് മറു കണ്ടം ചാടിച്ചതൊക്കെയാണ് ചാണ്ടിയുടെ രാഷ്ട്രീയ തന്ത്രം.കേരളത്തിലെ കോണ്‍ഗ്രസ്സിനെ എടുക്കാ ചരക്കാക്കിയതില്‍ ഏറ്റവും പങ്കുള്ള മനുഷ്യനാണ് അയാള്‍, ഉമ്മന്‍ ചാണ്ടിയുടെ കെെകളില്‍ കോണ്‍ഗ്രസ്സിന്‍റെ കടിഞ്ഞാണ്‍ കിട്ടിയ അവസാന ഇരുപത് വര്‍ഷത്തെ കേരളത്തിലെ കോണ്‍ഗ്രസ്സിന്‍റെ സീറ്റ് നില സാക്ഷി പറയും അത്‌,2001- 63 സീറ്റ്2006-23 സീറ്റ്2011-39 സീറ്റ്2016-22 സീറ്റ്2022-21 സീറ്റ്.63 സീറ്റുള്ള കോണ്‍ഗ്രസ്സിനെ 21 ലെത്തിച്ചതാണ് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ചാണക്യ തന്ത്രവും ജനകീയതയും..ജനകീയത എന്നാല്‍ ചുറ്റും പേപ്പറുമായി കുറേ ആളുകളെ നിര്‍ത്തലാണ് എന്നാണെങ്കില്‍ അംഗീകരിക്കാം,അല്ലാതെ കേരളത്തിലെ ജനതയുടെ ആകെ സ്വീകാര്യതയൊന്നും ഇല്ലെന്നാണ് കണക്കുകള്‍ പറയുന്നത്.ഈ ഇരുപത് കൊല്ലത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിച്ച കാലത്ത് ഭരണവിരുദ്ധ വികാരം ഇല്ലായിരുന്നു എന്നും ചേര്‍ത്ത് വായിക്കണം. വി.എസ് സര്‍ക്കാര്‍ തോറ്റത് രണ്ട് സീറ്റിനാണ്, പിണറായി വിജയനെ ജനം വീണ്ടും തിരഞ്ഞെടുത്തു.ചുരുക്കി പറഞ്ഞാല്‍ ലീഡര്‍ എന്നാല്‍ കേവലം ഗിമ്മിക്കുകള്‍ ആണെങ്കില്‍ ഉമ്മന്‍ ചാണ്ടി തന്നെ നമ്പര്‍ വണ്‍,മറിച്ച് ഒരു സംസ്ഥാനത്തെ ജനതയുടെ ജീവിത നിലവാരമുയര്‍ത്താന്‍ വേണ്ടിയുള്ള അഡ്മിനിഷ്ട്രേഷന്‍ സംവിധാനങ്ങളും സിസ്റ്റവും സൗകര്യങ്ങളും മഹത്തായ വിഷനോടെ നിര്‍മിക്കലാണ് ലീഡറെങ്കില്‍ പിണറായി വിജയന്‍റെ അടുത്ത് വെക്കാന്‍ പറ്റില്ല ഉമ്മന്‍ ചാണ്ടിയെ. എല്ലാവരോടും ചിരിക്കണം എന്ന് നിര്‍ബന്ധമൊന്നും ഇല്ല, ആരും വിശന്നിരിക്കാതിരിക്കാനുള്ള സംവിധാനം നിര്‍മിക്കുന്നവനാണ് നേതാവ്.നൂറ് പേരുടെ ചികില്‍സാ സഹായം കാറിന്‍റെ ബോണറ്റില്‍ വെച്ച് ഒപ്പിടുന്നവനല്ല,ആരുടെ മുമ്പിലും കെെ നീട്ടാതെ തന്‍റെ സഹായം ലഭ്യമാവാനുള്ള സംവിധാനം ഒരുക്കുന്നവനാണ് നേതാവ്. ……തന്‍റെ ജനതയുടെ ജീവിതം വേറെ നിലവാരത്തെ രണ്ട് സ്റ്റപ്പ് മുകളിലേക്ക് കയറ്റി നിര്‍ത്തുന്ന കാര്യത്തില്‍ പിണറായി വിജയനെ പോലൊരു വിഷണറി കേരള ചരിത്രത്തില്‍ EMS ന് ശേഷം അപൂര്‍വമാണ്.

മാത്രമല്ല പ്രവാസികൾ നാട്ടിൽ വന്നാൽ ഉമ്മൻ ചാണ്ടിയുടെ കാല ഘട്ടത്തിലെ പോലെ രാഷ്ട്രീയക്കാരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും കാലു പിടിക്കാതെ കാര്യം നടക്കുന്ന അവസ്ഥയിൽ എല്ലാം ഡിജിറ്റൽ ആക്കിയിരിക്കുന്നു.

Facebook Comments Box

By admin

Related Post