Kerala News

ഉമ്മൻ ചാണ്ടിക്ക് സഭ വിശുദ്ധ പദവി നൽകുമോ?

Keralanewz.com

ഉമ്മൻ ചാണ്ടിയെ ഖബർ അടക്കം ചെയ്തിരിക്കുന്ന പുതുപ്പള്ളി പള്ളിയിലേക്ക് ഭക്ത ജന പ്രവാഹം ആണെന്ന് ആണ് മലയാളത്തിലെ പ്രമുഖ മാധ്യമം റിപ്പോർട്ട്‌ ചെയ്തിരുന്നത്. മാത്രമല്ല ഉമ്മൻ ചാണ്ടിക്ക് സഭയിൽ പ്രത്യേക വിശുദ്ധ പദവി നൽകും എന്നാണ് ഒരു പത്രം റിപ്പോർട്ട്‌ ചെയ്തത്.

എന്നാൽ ഈ തിരക്ക് കണ്ട് കത്തോലിക്കാ സഭയും ഉമ്മൻ ചാണ്ടിയെ വിശുദ്ധൻ ആക്കണമോ എന്ന ചിന്തയിൽ ആണെന്ന് സഭയുമായി ബന്ധപ്പെട്ട ആളുകൾ പറയുന്നു. ജൂലൈ 28 ന് നടന്ന അൽഫോൻസാമ്മയുടെ പെരുന്നാളിൽ പങ്കെടുത്ത ആളുകളെ ക്കാൾ പുതുപ്പള്ളി പള്ളിയിൽ ഉണ്ടെന്ന് ഉള്ള വാർത്ത പുറത്ത് വന്നതിന് ശേഷം ആണ് ഉമ്മൻ ചാണ്ടിയെ വിശുദ്ധ പദവിയോ അല്ലെങ്കിൽ തതുല്യ പദവിയോ നൽകിയാലോ എന്നുള്ള ആലോചനയിലേക്ക് സഭ എത്തിയത്.

വിശുദ്ധ പദവി നൽകിയില്ല എങ്കിലും സഭയിൽ പ്രത്യേക സ്ഥാനം നൽകണം എന്നാണത്രെ ഒരു പറ്റം വൈദികരുടെ നിലപാട്. എന്നാൽ ഓർത്തോഡോക്സ് സഭാ അംഗം ആയിരുന്ന അദ്ദേഹത്തെ എങ്ങനെ കത്തോലിക്കാ സഭ വിശുദ്ധ പദവി നൽകും എന്നൊരു ചോദ്യവും ചിലർ ഉന്നയിച്ചിരുന്നു.

Facebook Comments Box