Sat. Apr 27th, 2024

കടല്‍ത്തീരത്ത് തിരയില്‍ കളിച്ച്‌ ആസ്വദിക്കുന്നത് ആരാണെന്ന് നോക്കിക്കേ…

By admin Oct 2, 2023
Keralanewz.com

സോഷ്യല്‍ മീഡിയയില്‍ കാണുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം പലപ്പോഴും നമുക്ക് യഥാര്‍ത്ഥം തന്നെയാണോ എന്ന് തോന്നാറുണ്ട്, അല്ലേ?
പ്രത്യേകിച്ച്‌ സാധാരണഗതിയില്‍ കാണാത്ത കാഴ്ചകളാകുമ്ബോള്‍. വീഡിയോകളോ ചിത്രങ്ങളോ വാര്‍ത്തകളോ എല്ലാം ഇങ്ങനെ ആധികാരികതയോടുള്ള സംശയം മൂലം നാം സംശയത്തോടെ നീക്കിവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഇത്തരത്തില്‍ ഏറെ ശ്രദ്ധേയമാവുകയാണ് ഐഎഫ്‌എസ് ( ഇന്ത്യൻ ഫോറസ്റ്റ് സര്‍വീസ് ) ഉദ്യോഗസ്ഥൻ പര്‍വീണ്‍ കാസ്വാൻ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു ഫോട്ടോ.

ഒരു കടല്‍ത്തീരത്ത് തിരകളില്‍ കളിച്ച്‌, ആസ്വദിച്ചുനില്‍ക്കുന്ന ഒരു സിംഹത്തെയാണ് ഫോട്ടോയില്‍ കാണുന്നത്. ഗുജറാത്തിലെ ഒരു തീരമാണിത്. രാജ്യത്ത് ഏറ്റവുമധികം സിംഹങ്ങളുള്ളൊരു സംസ്ഥാനമാണ് ഗുജറാത്ത്. രാജ്യത്ത് മാത്രമല്ല, ലോകത്ത് തന്നെ ഏറ്റവുമധികം സിംഹങ്ങള്‍ വസിക്കുന്നൊരു സ്ഥലം ഗുജറാത്ത് ആണെന്ന് പറയാം.

അതിനാല്‍ തന്നെ ഇവിടെ മനുഷ്യവാസപ്രദേശങ്ങളില്‍ അടക്കം സിംഹങ്ങളെ കാണുന്നത് അപൂര്‍വമല്ല. എങ്കിലും കടല്‍ത്തീരത്ത്, അതും ഒറ്റപ്പെട്ട് ഒരു സിംഹത്തെ കാണുന്നത് അത്ര സാധാരണമായ കാഴ്ചയല്ല.

ഈ സിംഹം അറിയാതെ കൂട്ടം തെറ്റി എത്തിയതാണോ എന്നും, അതോ എന്തെങ്കിലും വിഷാദം പിടിപെട്ട് കടല്‍ കാണാൻ തനിയെ കാടിറങ്ങി വന്നതാണോ എന്നുമെല്ലാം ഫോട്ടോയ്ക്ക് താഴെ ചോദിക്കുന്നവര്‍ ഏറെയാണ്. അതുപോലെ തന്നെ ‘ദ ക്രോണിക്കിള്‍സ് ഓഫ് നാര്‍നിയ’ എന്ന ഫിലിം സീരീസിലെ മുഖ്യ കഥാപാത്രമായ സിംഹത്തെ പോലെ തോന്നുന്നുവെന്നും സിനിമയില്‍ നിന്ന് അടര്‍ത്തിയെടുത്തൊരു ഫ്രെയിം പോലെയാണ് ചിത്രം തോന്നുന്നത് എന്നും ചിലര്‍ കമന്‍റിട്ടിരിക്കുന്നു.

വരച്ചത് പോലെയോ അല്ലെങ്കില്‍ ഇപ്പറഞ്ഞത് പോലെ സിനിമയില്‍ നിന്ന് എടുത്ത ഫ്രെയിം പോലെയോ മനോഹരം തന്നെയാണ് ഈ ചിത്രം. ഗുജറാത്തിലെ ഗീര്‍ വനത്തിലാണ് ഏറ്റവുമധികം സിംഹങ്ങളുള്ളത്. 2022ല്‍ ബിബിസിയില്‍ വന്നൊരു റിപ്പോര്‍ട്ട് പ്രകാരം ഗീര്‍ വനത്തില്‍ 100ലധികം സിംഹങ്ങളാണുള്ളത്. ഇവ ഇടയ്ക്ക് തീരപ്രദേശങ്ങളിലുമെത്താറുണ്ടത്രേ. അങ്ങനെയാകാം ഒറ്റപ്പെട്ട സിംഹം കടല്‍ത്തീരത്ത് നില്‍ക്കുന്ന ഫോട്ടോ കിട്ടിയതെന്ന് കരുതപ്പെടുന്നു.

ഫോട്ടോ കണ്ടുനോക്കൂ…

Facebook Comments Box

By admin

Related Post