Sun. Apr 28th, 2024

ഉദ്യോഗസ്ഥ സംവിധാനവും ജനങ്ങളും തമ്മിലുള്ള അടുത്ത ബന്ധം നാടിന്റെ പുരോഗതിക്ക് അത്യാവശ്യം- റോഷി അഗസ്റ്റിന്‍

Keralanewz.com

ഇടുക്കി: സര്‍ക്കാര്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളും നാടിൻറെ പുരോഗതിയും എല്ലാം വിഭാഗം ജനങ്ങള്‍ക്കിടയിലും ചര് ‍ ച്ച ചെയ്യപ്പെടണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ‍ . മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന് മുന്നോടിയായി തൊടുപുഴ മണ്ഡലതല സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉദ്യോഗസ്ഥ സംവിധാനവും ജനങ്ങളും തമ്മിലുള്ള അടുത്ത ബന്ധം നാടിന്റെ പുരോഗതിക്ക് അത്യാവശ്യമാണ്. അത്തരത്തില്‍ ഏവരെയും ഒരുമിച്ചു നിര്‍ത്തിയുള്ള മികച്ച പ്രവര്‍ത്തനമാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന് വരുന്നത്. നമ്മുടെ സംസ്ഥാനം രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്.

അതിദരിദ്ര വിഭാഗത്തെ കൃത്യമായി കണ്ടെത്തി പുരോഗതി വിലയിരുത്താനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആ മേഖലയില്‍ ചെയ്യാനും മികച്ച ഇടപെടല്‍ നടക്കുന്നു . 2025 നവംബര്‍ 1 ആകുമ്ബോള്‍ അതിദരിദ്ര രഹിത സംസ്ഥാനമാകാന്‍ നമുക്ക് സാധിക്കും. സാമൂഹ്യ നീതിയില്‍ അധിഷ്ടിതമായ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ കാഴ്ച വെയ്ക്കുന്നത്. ഭരണ സംവിധാനത്തിലൂടെ മികച്ച സേവനം ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിച്ചെന്നും മന്ത്രി പറഞ്ഞു.

Facebook Comments Box

By admin

Related Post