Sun. Apr 28th, 2024

പിജെ ജോസഫിന് എതിരായുള്ള വിവാദ പ്രസ്താവന തിരിഞ്ഞു കുത്തുന്നു എം എം മണിക്ക് പാർട്ടിയിൽ പിന്തുണയില്ല. ജോസഫിന് വേണ്ടി പ്രതിരോധം തീർത്ത് കൂടുതൽ കോൺഗ്രസ് നേതാക്കൾ .

Keralanewz.com


തൊടുപുഴ: കേരള കോൺഗ്രസ് ചെയർമാനും മുൻ മന്ത്രിയും തൊടുപുഴ എംഎൽഎയുമായ പിജെ ജോസഫിനെ എംഎം മണി മുട്ടത്ത് ചേർന്ന സമ്മേളനത്തിൽ അധിക്ഷേപിച്ച് സംസാരിച്ചതിൽ കടുത്ത അമർഷമാണ് ജോസഫ് ഗ്രൂപ്പ് നേതാക്കളും കോൺഗ്രസ് നേതാക്കളും ഉയർത്തിയത്. എംഎം മണിക്ക് അനുകൂലമായി സംസാരിക്കാൻ പ്രാദേശിക സിപിഎം നേതാക്കൾ രംഗത്ത് വരാതിരുന്നത് എൽഡിഎഫിനും വിശേഷിച്ച് സിപിഎമ്മിനും വ്യക്തിപരമായി എം എം മണിക്കും രാഷ്ട്രീയപരമായി ഏറെ ക്ഷീണം ചെയ്തു. കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ യൂത്ത് ഫ്രണ്ട് നേതാക്കൾ മാത്രമാണ് മണിയെ പിന്തുണയ്ക്കുവാൻ ധൈര്യപ്പെട്ടത്. ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയ കോൺഗ്രസ് നേതാക്കളും മോൻസ് ജോസഫ്, പിസി തോമസ് എക്സ് എം പി, തുടങ്ങിയ ജോസഫ് ഗ്രൂപ്പ് നേതാക്കളും സജി മഞ്ഞക്കടബനെ പോലെയുള്ള സീറ്റ് മോഹികളായ രണ്ടാംതരം നേതാക്കന്മാരും സംഭവം ഏറ്റുപിടിച്ചു. വസ്തുതാപരമായി എംഎം മണി പറഞ്ഞ പ്രസ്താവന ശരിയാണെങ്കിലും സിപിഎമ്മിൽ നിന്നും വേണ്ടത്ര സപ്പോർട്ട് ലഭിക്കാത്തത് മണിയെ പ്രതിരോധത്തിൽ ആക്കി. ഹൈറേഞ്ചിൽ അടുത്തകാലത്ത് ഉണ്ടായ വികസന പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണെങ്കിലും തൊടുപുഴയിൽ പിജെ ജോസഫിനെ വെല്ലുവിളിക്കുവാൻ തൽക്കാലം സിപിഎം നേതാക്കൾ മുതിരാത്തത് പ്രാദേശിക നേതാക്കൾക്ക് എംഎം മണിയുടെ ഇത്തരം പ്രസ്താവനകളോട് യോജിപ്പില്ലാത്തതാണ് കാരണമെന്ന് ഒരു ഭാഗം പറയുന്നു പാർട്ടിയിലെ വിഭാഗീയതയിൽ എംഎം മണി ഒരു പക്ഷത്തോടൊപ്പം നിന്നതാണ് കാരണമെന്ന് മറുഭാഗം പറയുന്നു. എന്തായാലും എംഎം മണിയുടെ കോലം കത്തിച്ചിട്ടും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടും ഡിവൈഎഫ്ഐയും പാർട്ടി നേതാക്കളും ചെറുവിരൽ അനക്കിയില്ല എന്നുള്ളത് വാസ്തവമാണ്. ജില്ലാ സെക്രട്ടറി സി വി വർഗീസ് മാത്രമാണ് ഡീൻ കുര്യാക്കോസിനെതിരെ പ്രതികരിച്ചത്. അതിൽ മണിയുടെ പക്ഷം ന്യായീകരിക്കാതെ ബോധപൂർവ്വം ആണ് സംസാരിച്ചത്. പല തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിന്റെ അടിത്തട്ടിലുള്ള പ്രവർത്തകർ ജോസഫ് വിഭാഗത്തിന് അനുകൂലമായി വോട്ട് ചെയ്യുന്നു എന്നുള്ള ആരോപണം പല ഘട്ടത്തിൽ ഉയർന്നിട്ടുണ്ട്. ചില പ്രാദേശിക നേതാക്കൾക്ക് ജോസഫ് വിഭാഗവുമായി ഉള്ള രഹസ്യബന്ധം ആണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. എന്തായാലും ജോസഫ് എം എം മണി പോരിൽ എംഎം മണി ഒറ്റപ്പെട്ടു കഴിഞ്ഞു.

ആരോഗ്യപ്രശ്നം ഉന്നയിച്ച് വീട്ടിൽ മടി പിടിച്ചിരിക്കുക എന്നുള്ളത് ജോസഫിന്റെ സ്ഥിരം പരിപാടിയാണെന്നും തെരഞ്ഞെടുപ്പ് വരെ ഇങ്ങനെ കള്ള പണിയെടുത്ത് ജീവിക്കുക എന്നുള്ളത് ജോസഫിനെ അറിയാവുന്നവർക്ക് നേരത്തെ മുതൽ അനുഭവവേദ്യമായ കാര്യമാണെന്നും അതിൽ യാതൊരു പുതുമയില്ലെന്നും തൊടുപുഴയിലെ മാണി വിഭാഗം നേതാവ് കേരള ന്യൂസിനോട് പ്രതികരിച്ചു.

കോട്ടയം ലോക്സഭാ സീറ്റിൽ മത്സരിക്കുവാൻ ജോസഫ് തന്റെ താൽപര്യം കോട്ടയം ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള വിവിധ മത സമുദായ നേതാക്കളോട് പങ്കുവെച്ചതായാണ് വിവരം. തൊടുപുഴയിലെ വിവിധ പരിപാടികളിൽ മകൻ അപ്പു ജോസഫ് സജീവമായി കഴിഞ്ഞു. കഴിഞ്ഞ ഒരു വർഷക്കാലമായി തൊടുപുഴയിലെ ഒരു പൊതു പരിപാടികളിലും പങ്കെടുക്കുന്നില്ല. പാർട്ടി പരിപാടികളിലും യുഡിഎഫ് യോഗങ്ങളിലും മകനെയാണ് ജോസഫ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കോട്ടയത്ത് താൻ മത്സരിക്കുക ,വിജയിക്കുകയാണെങ്കിൽ തൊടുപുഴയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മകൻ അപ്പു ജോസഫിനെ മത്സരിപ്പിക്കുക എന്നുള്ളതാണ് ജോസഫിന്റെ ലക്ഷ്യം. പക്ഷേ ഇതിനെല്ലാം ഏറെ കടമ്പകൾ കടക്കുവാൻ ഉണ്ട്. കോട്ടയത്ത് മത്സരിക്കുവാൻ റെഡിയായി അരഡസനോളം നേതാക്കന്മാർ രംഗത്തുണ്ട്. സജി മഞ്ഞക്കടബൻ മുതൽ ജോയ് എബ്രഹാം വരെ സ്ഥാനാർഥി മോഹികളായി ഉണ്ട്. തൊടുപുഴ യാണെങ്കിൽ എം ജെ ജേക്കബ് മുതൽ എം മോനിച്ചൻ വരെ നീളുന്ന ഒരു ഡസൻ നേതാക്കൾ റെഡിയാണ്.

കോട്ടയം ലോക്സഭാ സീറ്റിൽ താൻ മത്സരിക്കുകയാണെങ്കിൽ പഴയ എൻഡിഎ മുന്നണിക്കാരനായ പാർട്ടിയുടെ വർക്കിംഗ് ചെയർമാൻ പിസി തോമസ് എക്സ് എം പി യെ ഉപയോഗിച്ച് ബിജെപി വോട്ടുകൾ തൻറെ പെട്ടിയിൽ വീഴ്ത്താമെന്നും അങ്ങനെ വിജയം ഉറപ്പിക്കാം എന്നുമാണ് ജോസഫ് അടുത്ത അനുയായികളോട് പറഞ്ഞിരിക്കുന്നത്. പാലാ രൂപതയും കാഞ്ഞിരപ്പള്ളി രൂപതയുടെ ഒരു ഭാഗവും ക്നാനായ സമുദായത്തിന്റെ കോട്ടയം രൂപതയും തന്നോടൊപ്പം നിൽക്കുമെന്നാണ് ജോസഫ് പ്രതീക്ഷിക്കുന്നത്. ജോസഫിന്റെ പാർട്ടിയിലെ ഫണ്ട് റെയ്സർ ആയ മോൻസ് ജോസഫ് എംഎൽഎയും പാർട്ടി ട്രഷററും അമേരിക്കൻ മലയാളിയുമായ പ്രമുഖ വ്യക്തിയും ജോസഫിന് ഇക്കാര്യത്തിൽ വേണ്ട സാമ്പത്തിക പിന്തുണ നൽകിയേക്കും. ശക്തമായ ഭരണവിരുദ്ധ വികാരവും ക്രിസ്ത്യൻ വോട്ടുകളുടെ ഏകീകരണവും തനിക്ക് വിജയം ഉറപ്പിക്കുമെന്ന് ജോസഫ് സ്വപ്നം കാണുന്നു. ജോസഫിന്റെ എക്കാലത്തെയും ഉള്ള ആഗ്രഹമാണ് ലോകസഭ എംപി ആകുക എന്നുള്ളത്. അതിനായി എന്ത് ചെയ്യുവാനും ജോസഫ് തയ്യാറാണ് എന്നുള്ളതാണ് യാഥാർത്ഥ്യം. ജോസഫിന്റെ മോഹങ്ങൾ ഇങ്ങനെ ഒരു വശത്ത് നന്നായി പുഷ്പിക്കുന്നുണ്ടെങ്കിലും. കോട്ടയത്ത് ഇപ്പോഴത്തെ എം പി കൂടിയായ തോമസ് ചാഴികാടൻ തന്നെയായിരിക്കും എൽ ഡിഎഫ് സ്ഥാനാർത്ഥിയാകുക എന്നുറപ്പാണ്. 100 ശതമാനം ഫണ്ട് ചിലവഴിച്ച് ജനകീയ വിഷയങ്ങളിൽ ഇടപെടുകയും ചെയ്തത് ജനങ്ങളിൽ വലിയ മതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. എന്തായാലും കോട്ടയം കാത്തിരിക്കുന്നത് വലിയ പോരാട്ടമാകുമെന്ന് ഉറപ്പ്

Facebook Comments Box

By admin

Related Post