Kerala NewsPolitics

ദളിത് സംഘടനകള്‍ രാഷ്ടീയ മേലാളൻമാര്‍ക്ക് മുന്നില്‍ പഞ്ച പുച്ഛമടക്കി നില്‍ക്കുന്നു’; വിമര്‍ശനവുമായി കോൺഗ്രസ് എംഎൽ എ .മാത്യു കുഴല്‍നാടൻ .

Keralanewz.com

ഇടുക്കി: കേരളത്തിന്റെ ചരിത്രത്തില്‍ പട്ടിക ജാതി വിഭാഗത്തിന് പ്രാതിനിത്യമില്ലാത്ത ആദ്യത്തെ മന്ത്രി സഭയാണ് ഇപ്പോഴുള്ളതെന്ന് മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടൻ.

ഈ വിഷയത്തില്‍ ദളിത് സംഘടനകള്‍ രാഷ്ടീയ മേലാളൻമാർക്ക് മുന്നില്‍ പഞ്ച പുച്ഛമടക്കി നില്‍ക്കുകയാണെന്നും മാത്യൂ കുഴല്‍നാടൻ വിമർശിച്ചു. കേരള പുലയൻ മഹാസഭ സംഘടിപ്പിച്ച അംബേദ്കർ ജയന്തി ആഘോഷത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കവെയായിരുന്നു മാത്യു കുഴല്‍നാടൻ എംഎല്‍എയുടെ ആരോപണം.

രാഷ്ട്രീയ നേതാക്കള്‍ക്ക് മുന്നില്‍ ദളിത് സംഘടന നേതാക്കള്‍ അടിയാളന്മാരെ പോലെ നില്‍ക്കുകയാണെന്നും ഇക്കാര്യത്തില്‍ തനിക്ക് സഹതാപമുണ്ടെന്നും കുഴല്‍നാടൻ പറഞ്ഞു. അംബേദ്കർ പോരാടി നേടിയ അവകാശങ്ങളും അധികാരങ്ങളും രാഷ്ട്രീയ പങ്കാളിത്തവും ഇല്ലാതാകുമ്ബോഴും കാഴചക്കാരായി ദളിത് സംഘടന നേതാക്കള്‍ നില്‍ക്കുകയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരള പുലയൻ മഹാസഭ സംസ്ഥാന ഭാരവാഹികള്‍ വേദിയിലിരിക്കെയായിരുന്നു എംഎല്‍എയുടെ ഈ പരാമർശം.

Facebook Comments Box