Sun. May 5th, 2024

ലിയോ – പാതി വെന്ത സിനിമാനുഭവം.

By admin Oct 22, 2023 #Leo
Keralanewz.com

ലിയോ – പാതി വെന്ത സിനിമാനുഭവം,ബോക്സ്ഓഫീസ് വേട്ടയിൽ അജയ്യനായി ദളപതി വിജയ്…വിജയ് എന്ന താരമൂല്യവും, ലോകേഷ് കനകരാജ് എന്ന ക്രാഫ്റ്റ്മാനും, അനിരുദ്ധിന്റെ മാജിക്കൽ ഈണങ്ങളുമായി അമിതഭാരവും ആയിട്ടാണ് ലിയോ റിലീസ് ചെയ്തത്…ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ റെക്കോർഡ് സ്ക്രീനുകളിൽ റിലീസ് ആയ ചിത്രം, മലയാളത്തിലെ സൂപ്പർ താര ചിത്രങ്ങൾക്ക് കൊടുക്കുന്നതിനേക്കാൾ വലിയ വരവേൽപ്പ് ആണ് കേരള ജനത നൽകിയത്… ഫലമോ ആദ്യ ദിനം കേരളത്തിൽ നിന്നും നേടിയത് 12 കോടി ഗ്രോസ്സ് എന്ന ഞെട്ടിക്കുന്ന കളക്ഷനും…പക്ഷെ സിനിമയിലേക്ക് വരുമ്പോൾ ലോകേഷ് എന്ന സംവിധായകണിൽ പ്രേക്ഷകർ അർപ്പിച്ച വിശ്വാസം പൂർണമായി നിറവേറ്റാനായോ എന്നത് ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.. അദ്ദേഹത്തിന്റെ മുൻകാല സിനിമകൾ ആയ കൈതി, വിക്രം എന്നീ ബ്ലോക്ക്‌ബസ്റ്റേഴ്സ് നൽകിയ ‘വൗ’ ഫാക്ടർ ഈ സിനിമക്ക് ഇല്ല എന്ന് കടുത്ത വിജയ് ആരാധകർ പോലും നിരാശയോടെ ലേഖകനോട് പങ്കു വെച്ചു…ചിത്രത്തിന്റെ ആദ്യ പകുതി ഒരു “ലോകേഷ്” ടച്ച്‌ ആയി മുന്നോട്ടു പോയി മികച്ച നിലവാരം പുലർത്തിയെങ്കിലും, അതിനെ തച്ചുടച്ച രണ്ടാം പകുതിക്കാണ് അമിത പ്രതീക്ഷയോടെ എത്തിയ പ്രേക്ഷകർ സാക്ഷ്യം വഹിച്ചത്…രണ്ടാം പകുതി ലോകേഷ് ടച്ച്‌ വിട്ടു ഒരു പക്കാ “വിജയ് മസാല” ആയപ്പോൾ ആ രസചരട് മുറിഞ്ഞു കൂപ്പു കുത്തിയ അവസ്ഥയായി മാറുകയായിരുന്നു..എന്നുവെച്ചു ഒരിക്കലും വളരെ മോശം സിനിമാനുഭവമാകുന്നില്ല ലിയോ…ലോകേഷിന്റെ മികച്ച സംവിധാനം, മനോഹരമായ frames, കണ്ടു മടുത്ത സ്ഥിരം ശൈലികൾ വിട്ടു പുത്തൻ അനുഭവം സമ്മാനിച്ച fights, അനിരുദ്ധിന്റെ സംഗീതം ഒക്കെ കൊണ്ട് ഒരു one time watchable movie ആണ് ലിയോ..കഴിഞ്ഞ കുറെ ഫ്ലോപ്പുകൾ വന്നിട്ട് പോലും, വിജയ് എന്ന താരത്തിന്റെ ജനപ്രീതിക്കു ഒരു കോട്ടവും വന്നിട്ടില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് world wide 148 കോടി എന്ന ആദ്യ ദിന കളക്ഷൻ.. അത് കൊണ്ട് തന്നെ വരും ദിവസങ്ങളിൽ സിനിമ safe ആകുമെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല…

Facebook Comments Box

By admin

Related Post