Mon. Apr 29th, 2024

മാതാപിതാക്കള്‍ ഫോണ്‍ ഉപയോഗം തടഞ്ഞു; 16- കാരന്‍ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍

By admin Nov 18, 2023
Bloody female victim of deadly car accident lying on road, close-up view at body
Keralanewz.com

മുംബൈയിലെ മല്‍വാനിയില്‍ 16- കാരന്‍ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ . മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ വാങ്ങിവെച്ചതാണ് കുട്ടി ആത്മഹത്യ ചെയ്യാനുള്ള കാരണമായി പറയുന്നത്.

കുട്ടി തുടരെ ഗെയിം കളിക്കുന്നതിനാല്‍ ഫോണിന് അടിമയായി മാറിയെന്ന് മനസിലാക്കിയാണ് മാതാപിതാക്കള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചത്.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. പോലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാവാത്ത വ്യക്തിയായതിനാല്‍ കുട്ടിയുടെ മറ്റ് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

കുട്ടിയും അച്ഛനും തമ്മില്‍ നവംബര്‍ 16ന് രാത്രി ഫോണ്‍ ഉപയോഗത്തെച്ചൊല്ലി തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ അച്ഛന്‍ മൊബൈല്‍ ഫോണ്‍ വാങ്ങി വെച്ചു. ഫോണിലെ ഗെയിം കളി അവസാനിപ്പിച്ച്‌ പോയി കിടന്നുറങ്ങാനും അച്ഛന്‍ പറഞ്ഞിരുന്നു. വെള്ളിയാഴ്ച രാവിലെ വീട്ടിലെ മറ്റുള്ളവര്‍ ഉറക്കം ഉണര്‍ന്നപ്പോള്‍ കുട്ടി അടുക്കളയിലെ ഹുക്കില്‍ ഷോള്‍ ഉപയോഗിച്ച്‌ കുരുക്കുണ്ടാക്കി തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. അച്ഛന്‍ ഷോള്‍ മുറിച്ച്‌ താഴെയിറക്കിയ ശേഷം ഉടന്‍ തന്നെ മാല്‍വാനിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നു.

Facebook Comments Box

By admin

Related Post