Sat. May 4th, 2024

സണ്ണി ലിയോണ്‍ ഭക്തി മാർഗ്ഗത്തിലേക്കോ ? വാരണാസിയില്‍ ഗംഗ ആരതി നടത്തി താരം

By admin Nov 18, 2023 #Sunny Leone
Keralanewz.com

ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോണ്‍. പോണ്‍ താരമായിട്ടായിരുന്നു സണ്ണി ലിയോണിന്റെ അരങ്ങേറ്റം. പക്ഷേ മറ്റൊരു താരത്തിനും ലഭിക്കാത്ത സ്വീകാര്യതയാണ് സണ്ണിയ്ക്ക് ആരാധകലോകം നല്‍കിയത്.

സോഷ്യല്‍മീഡിയയിലും വളരെ സജീവമായ താരമാണ് സണ്ണി ലിയോണ്‍. മക്കളുടെ വിശേഷങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. വാരണാസിയില്‍ എത്തി പൂജ ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. സണ്ണിക്കൊപ്പം
നടന്‍ അഭിഷേക് സിംഗും എത്തിയിട്ടുണ്ട്. വാരണാസിയില്‍ നിന്നുള്ള വീഡിയോ സണ്ണി ലിയോണ്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. സണ്ണിയും അഭിഷേകും ‘തേര്‍ഡ് പാര്‍ട്ടി’ എന്ന സോംഗിന്റെ പ്രമോഷന്‍ തിരക്കിലാണ്. നവംബര്‍ 15ന് ആണ് ഗാനം പുറത്തിറങ്ങിയത്.

ബോളിവുഡിലെന്ന പോലെ മലയാളത്തിലും ഒരുപാട് ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. മലയാളത്തില്‍ ‘രംഗീല’ എന്ന ചിത്രം സണ്ണിയുടെതായി അണിയറയിലാണ്. മാത്രമല്ല ഹിന്ദിയില്‍ ‘കൊക്ക കോള’, ‘ഹെലന്‍’, ‘ദ ബാറ്റില്‍ ഓഫ് ഭിമ കോറേഗന്‍’, തമിഴില്‍ വീരമാദേവി, ഷീറോ എന്നീ ചിത്രങ്ങളാണ് സണ്ണിയുടെതായി ഒരുങ്ങുന്നത്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ‘കെന്നഡി’യാണ് സണ്ണിയുടെതായി ഒടുവില്‍ തിയ്യേറ്ററിലെത്തിയ ചിത്രം.

അടുത്തിടെ താരം തന്റെ വീട്ടുജോലിക്കാരിയുടെ മകളെ കണ്ടെത്താന്‍ സഹായം അഭ്യര്‍ഥിച്ച്‌ എത്തിയിരുന്നു. കുട്ടിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് നടി 50,000 രൂപ പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു. കുട്ടിയുടെ പേരുവിവരങ്ങളും ചിത്രവും സഹിതം സണ്ണി ലിയോണ്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. കുട്ടിയെ കണ്ടെത്തിയ ശേഷം താരം പോലീസിന് നന്ദിയും രേഖപ്പെടുത്തിയിരുന്നു

Facebook Comments Box

By admin

Related Post