Mon. Apr 29th, 2024

വനിതാ ജിയോളജിസ്റ്റ് കെഎസ് പ്രതിമയുടെ കൊലപാതകം; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

By admin Nov 22, 2023
Keralanewz.com

വനിതാ ജിയോളജിസ്റ്റ് കെഎസ് പ്രതിമയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കിരണില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തിയതായി അന്വേഷണസംഘം.

വീട്ടില്‍ നിന്ന് പ്രതിമയെ കൊലപ്പെടുത്തിയ ശേഷം അഞ്ച് ലക്ഷം രൂപയും 27 ഗ്രാം സ്വര്‍ണവും മോഷ്ടിച്ചതായി പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. കിരണ്‍ മോഷ്ടിച്ച പണവും സ്വര്‍ണവും സുഹൃത്തിനാണ് നല്‍കിയിരുന്നത്.

മൈന്‍സ് ആന്‍ഡ് ജിയോളജി വകുപ്പിലെ സീനിയര്‍ ജിയോളജിസ്റ്റ് കെഎസ് പ്രതിമ(45)യെ നവംബര്‍ അഞ്ചിനാണ് ബംഗളൂരു ജെപി നഗര്‍ സ്വദേശിയായ കിരണ്‍ കൊലപ്പെടുത്തിയത്. സുബ്രഹ്മണ്യപുര പോലീസ് സ്റ്റേഷന്‍ പരിധിയിലെ വസതിയിലാണ് പ്രതിമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

മൈന്‍സ് ആന്‍ഡ് ജിയോളജി വകുപ്പില്‍ എട്ട് വര്‍ഷത്തോളം കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവറായിരുന്നു കിരണ്‍. നാലുവര്‍ഷം മുന്‍പാണ് പ്രതിമയ്ക്ക് സര്‍ക്കാര്‍ അനുവദിച്ച വാഹനത്തിന്റെ ഡ്രൈവറായി കിരണ്‍ ജോലി ആരംഭിച്ചത്. ചില കാരണങ്ങളാല്‍ രണ്ടുമാസം മുന്‍പ് കിരണിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. തന്നെ ഡ്രൈവറായി തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കിരണ്‍ പ്രതിമയെ സമീപിച്ചിരുന്നു. എന്നാല്‍ അതിന് തയ്യാറാവാത്തതിനെ തുടര്‍ന്നാണ് അവരെ കൊലപ്പെടുത്തിയതെന്ന് കിരണ്‍ ആദ്യം പറഞ്ഞിരുന്നത്.

Facebook Comments Box

By admin

Related Post