Sat. Apr 27th, 2024

ആക്രി സാധനം പെറുക്കുന്നതിനിടെ, പൊട്ടിവീണ വൈദ്യുതികമ്ബിയില്‍ നിന്ന് ഷോക്കേറ്റ് 11 വയസുകാരന്‍ മരിച്ചു

By admin Dec 2, 2023
Keralanewz.com

കൊച്ചി: മൂവാറ്റുപുഴ പേഴക്കാപ്പിളളിയില്‍ ഷോക്കേറ്റ് പതിനൊന്നുവയസുകാരന്‍ മരിച്ചു. ഇതരസംസ്ഥാന തൊഴിലാളിയുടെ മകന്‍ റാബുല്‍ ഹുസൈനാണ് മരിച്ചത്.

ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുത കമ്ബിയില്‍ നിന്നും ഷോക്കേറ്റാണ് അപകമുണ്ടായത്.

രാവിലെ പതിനൊന്നുമണിയോടെ ഇതരസംസ്ഥാന തൊഴിലാളിയും കുടുംബവും പേഴക്കാപ്പിളളിയിലെ ഒരു ജാതി തോട്ടത്തില്‍ നിന്ന് ആക്രി സാധനങ്ങള്‍ പെറുക്കുകയായിരുന്നു. അതിനിടെ നിലത്ത് വീണ് കിടക്കുന്ന കമ്ബി എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു. കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാരനാണ് വൈദ്യുത കമ്ബിയില്‍ നിന്ന് കുട്ടിയെ തട്ടിത്തെറിപ്പിച്ചത്.

ഉടന്‍ തന്നെ റാബുലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ സഹോദരനും പരിക്കേറ്റിട്ടുണ്ട്. സഹോദരന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.

Facebook Comments Box

By admin

Related Post