Mon. Apr 29th, 2024

വടക്കൻ കേരളത്തിലെ പ്രഥമ ബസിലിക്ക ആയി കോഴിക്കോട് രൂപതയിലെ മാഹി അമ്മ ത്രേസ്യ തീർഥാടന കേന്ദ്രത്തെ ( മാഹി സെന്റ് തെരേസാസ് തീർഥാടനകേന്ദ്രം) ഫ്രാൻസിസ് മാർപാപ്പ ഉയർത്തിയതായി ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കൽ

By admin Dec 22, 2023 #news
Keralanewz.com

മാഹി പള്ളി ഇനി മലബാറിലെ ആദ്യ ബസിലിക്ക

വടക്കൻ കേരളത്തിലെ പ്രഥമ ബസിലിക്ക ആയി കോഴിക്കോട് രൂപതയിലെ മാഹി അമ്മ ത്രേസ്യ തീർഥാടന കേന്ദ്രത്തെ ( മാഹി സെന്റ് തെരേസാസ് തീർഥാടനകേന്ദ്രം) ഫ്രാൻസിസ് മാർപാപ്പ ഉയർത്തിയതായി ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കൽ അറിയിച്ചു.

ആരാധന ക്രമം, കൂദാശകൾ, പ്രശസ്തി, സൗന്ദര്യം, ദൗത്യം, ചരിത്രം, ചരിത്രപരമായ മൂല്യം, വാസ്‌തുവിദ്യ തുടങ്ങിയവ പരിഗണിച്ചാണു പദവി.

മഞ്ഞയും ചുവപ്പും വരകൾ കൊണ്ടു രൂപകൽപന ചെയ്ത പട്ടു മേലാപ്പു കുട, ഒരു തൂണിൽ ഘടിപ്പിച്ചിരിക്കുന്ന മണികൾ, പേപ്പൽ കുരിശിൻ്റെ താക്കോലുകൾ എന്നീ 3 അടയാളങ്ങൾ ദേവാലയ ത്തിൽ സ്‌ഥാപിക്കും.

കൃതജ്‌ഞ താബലിയും ഉടൻ നടത്തുമെന്നു ബിഷപ് പറഞ്ഞു. മലബാറിലെ ആദ്യത്തേയും കേരളത്തിലെ 11ാമത്തെയും ബസലിക്കയാണിത്. 1736 ൽ ആണ് ഈ പള്ളി സ്ഥാപിച്ചത്.

Facebook Comments Box

By admin

Related Post