Sun. Apr 28th, 2024

അനാവശ്യമായി ബസ് സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിട്ടു; ഡ്രൈവറെ പിരിച്ചുവിട്ടു; രണ്ട് സ്ഥിരം ജീവനക്കാര്‍ക്ക് സസ്പെൻഷന്‍

By admin Jan 16, 2024
Keralanewz.com

അനാവശ്യമായി ബസ് സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിടുകയും ഇതിനെ കുറിച്ച്‌ അന്വേഷിച്ച സിഎംഡിയോട് ധിക്കാരപരമായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ ബസിലെ ബദലി ഡ്രൈവറെ പിരിച്ചുവിടുകയും, രണ്ട് സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

പാറശ്ശാല ഡിപ്പോയിലെ ബദലി ഡ്രൈവര്‍ പി ബൈജുവിനെയാണ് പിരിച്ചുവിട്ടത്. പാറശ്ശാല ഡിപ്പോയിലെ കണ്ടക്ടര്‍ രജിത്ത് രവി, പാറശ്ശാല യൂണിറ്റില്‍ അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയറുടെ ചുമതല വഹിച്ചു വരുന്ന ചാര്‍ജ്ജ്മാന്‍ കെ സന്തോഷ് കുമാര്‍ എന്നിവരെ സസ്പെൻഡ് ചെയ്തതു.

നെയ്യാറ്റിന്‍കര – കളിയിക്കാവിള ബസ് ബേയില്‍ യാത്രക്കാരെ കയറ്റുന്നതിനായി പാര്‍ക്ക് ചെയ്തിരുന്ന ബസ് കണ്ടക്ടറോ ഡ്രൈവറോ ഇല്ലാതെ സ്റ്റാര്‍ട്ട് ചെയ്തു നിര്‍ത്തിയിരിക്കുന്നത് സംബന്ധിച്ച്‌ ഡ്രൈവറോട് അന്വേഷിച്ചപ്പോള്‍ സെല്‍ഫ് എടുക്കാത്തതുകൊണ്ടാണെന്ന് സിഎംഡിയോട് ഡ്രൈവര്‍ പരുഷമായി മറുപടി പറയുകയും ചെയ്തു.

കോര്‍പ്പറേഷന്റെ സ്ഥിരം ജീവനക്കാരനായ കണ്ടക്ടര്‍ തന്റെയൊപ്പം ജോലി ചെയ്ത താല്‍ക്കാലിക ഡ്രൈവര്‍ ഡീസല്‍ പാഴാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും അത് തടയുന്നത് ഒഴിവാക്കുന്നതിന് ശ്രദ്ധവെയ്ക്കാതിരിക്കുകയെന്ന കൃത്യവിലോപം ബോധ്യപ്പെട്ടതിനാണ് സ്ഥിരം ജീവനക്കാരനായ കണ്ടക്ടര്‍ ശ്രീജിത് രവിയെ സസ്പെൻഡ് ചെയ്തത്. ഒരു തുളളി ഡീസല്‍ പോലും പാഴാക്കരുതെന്നുളള കോര്‍പ്പറേഷന്റെ ആവര്‍ത്തിച്ചുളള നിര്‍‌ദ്ദേശം നിലനില്‍‌ക്കേ ബസ് സ്റ്റാര്‍ട്ടിംഗില്‍ അനാവശ്യമായി നിര്‍ത്തിയിടുകയും ഇതിനെ കുറിച്ച്‌ അന്വേഷിച്ച സി എം ഡി യോട് ധിക്കാരപരമായി പെരുമാറുകയും ചെയ്ത ബസിലെ ബദലി ഡ്രൈവറുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായതെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

Facebook Comments Box

By admin

Related Post