Sun. Apr 28th, 2024

ജനങ്ങള്‍ വിവേചനബുദ്ധിയുള്ളവരാണ് ; ഉപതെരഞ്ഞെടുപ്പ് ഫലം അതാണ് ; മാധ്യമങ്ങള്‍ അത് മനസ്സിലാക്കണമെന്ന് മുഖ്യമന്ത്രി

By admin Feb 24, 2024
Keralanewz.com

കണ്ണൂര്‍: നമ്മൂടെ നാട്ടിലെ ജനങ്ങള്‍ ശരിയായ വിവേചന ബുദ്ധിയുള്ളവരാണെന്നും അവര്‍ അങ്ങിനെയാണെന്ന തിരിച്ചറിവ് ഇനിയെങ്കിലും മാധ്യമങ്ങള്‍ കാണിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ശരിയായ വിവേചനബുദ്ധി ജനങ്ങള്‍ക്കുണ്ടെന്നെങ്കിലും മനസ്സിലാക്കാനുള്ള ബുദ്ധി മാധ്യമങ്ങള്‍ക്ക് വേണ്ടേ എന്ന് മുഖ്യമന്ത്രി ചോദിച്ചു. കണ്ണൂരില്‍ നവകേരളാ സദസ്സിന്റെ തുടര്‍ച്ചയായി നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തദ്ദേശ ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിന് പിന്നാലെയായിരുന്നു വിമര്‍ശനം. ജനം എന്തൊക്കെയാണ് സ്വീകരിക്കുന്നതെന്ന് മനസ്സിലായല്ലോയെന്നും എന്തുക്കെ എഴുതിയിട്ടും ഫലം എന്താണെന്ന് ഇന്നലെ കണ്ടില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഓഫീസുകള്‍ വലിയ വിഷമത്തിലാണ്. ഉദ്യോഗസ്ഥന്മാര്‍ ആളുകളില്ലാതെ വിഷമിക്കുന്നു. ആളെ എങ്ങിനെ കൂട്ടും എന്നാലോചിച്ച്‌ വിഷമിക്കുകയാണ് എന്നിങ്ങനെയെല്ലാമായിരുന്നു പ്രചരണം. എന്നാല്‍ നാട്ടിലെ ജനങ്ങള്‍ മാധ്യമങ്ങള്‍ ഉദ്ദേശിക്കുന്നത് പോലെയല്ല കാര്യങ്ങളെ എടുക്കുന്നത്.

അത് തിരിച്ചറിയാനുള്ള ബുദ്ധി മാധ്യമങ്ങള്‍ കാട്ടണമെന്നും പറഞ്ഞു. 23 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 10 സീറ്റുകള്‍ നേടിയിരുന്നു. യുഡിഎഫിനും പത്ത് ബിജെപി മൂന്ന് എന്നിങ്ങനെയായിരുന്നു കിട്ടിയത്. നേരത്തേ ഉണ്ടായിരുന്ന അഞ്ചില്‍ നിന്നുമാണ് എല്‍ഡിഎഫ് 10 സീറ്റ് നേടിയത്. 14 സീറ്റുകള്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസിന്റെ നേട്ടം പത്തായി കുറയുകയാണ് ചെയ്തത്. നാലു സീറ്റുണ്ടായിരുന്ന ബിജെപിയുടെ സീറ്റ് മൂന്നായി കുറഞ്ഞു.

Facebook Comments Box

By admin

Related Post