Tue. May 7th, 2024

കെഎസ്‌ഐഡിസിക്ക് കോര്‍പറേറ്റ് ഫ്രോഡില്‍ പങ്ക്: കക്ഷി ചേരാന്‍ അപേക്ഷ നല്‍കി ഷോണ്‍ ജോര്‍ജ്

By admin Feb 24, 2024
Keralanewz.com

കൊച്ചി: മാസപ്പടി കേസില്‍ എസ്‌എഫ്‌ഐഒ അന്വേഷണത്തിനെതിരായ കെഎസ്‌ഐഡിസിയുടെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ പരാതിക്കാരനായ ഷോണ്‍ ജോര്‍ജ്.

ഇത് സംബന്ധിച്ച്‌ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. അന്ന് തന്നെ കെഎസ്‌ഐഡിസിയുടെ ഹര്‍ജിയും പരിഗണിക്കുന്നുണ്ട്.

കെഎസ്‌ഐഡിസിക്ക് കോര്‍പറേറ്റ് ഫ്രോഡില്‍ പങ്കുണ്ടെന്ന് ഷോണ്‍ ജോര്‍ജ് ഹര്‍ജിയില്‍ ആരോപിക്കുന്നു. എസ്‌എഫ്‌ഐഒ അന്വേഷണത്തിനെതിരായ വീണാ വിജയന്റെ ഹര്‍ജി തള്ളിക്കൊണ്ട് കര്‍ണാടക ഹൈക്കോടതി നല്‍കിയ വിധിയും കോടതിയില്‍ ചൂണ്ടിക്കാട്ടും.

വീണാ വിജയനും എക്‌സാലോജിക് എന്ന കമ്ബനിക്കും മാസപ്പടി നല്‍കിയത് ചൂണ്ടിക്കാട്ടി കമ്ബനി കാര്യ വകുപ്പിന്റെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് നടത്തിയ നിയമ പോരാട്ടമാണ് അന്വേഷണത്തിലേക്ക് വഴിതുറന്നത്.

Facebook Comments Box

By admin

Related Post