Sat. Apr 27th, 2024

അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്‌ മുഖ്യമന്ത്രി: പ്രതിപക്ഷ നേതാവ്‌

By admin Mar 2, 2024
Keralanewz.com

തിരുവനന്തപുരം: പൂക്കോട്‌ വെറ്ററിനറി കോളജ്‌ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രതികളായ എസ്‌.എഫ്‌.ഐക്കാരെ രക്ഷിക്കാനാണു സി.പി.എമ്മിന്റെ ശ്രമമമെന്നു പ്രതിപക്ഷനേതാവ്‌ വി.ഡി.

സതീശന്‍. മകനെ കൊന്നു കെട്ടിത്തൂക്കിയത്‌ എസ്‌.എഫ്‌.ഐക്കാരാണെന്ന്‌ മാതാപിതാക്കള്‍ പറഞ്ഞിട്ടും വിദ്യാര്‍ഥി രാഷ്‌ട്രീയവുമായി ബന്ധപ്പെട്ട വിഷയമല്ലെന്നും തര്‍ക്കം മാത്രമാണെന്നും അന്വേഷണ ഉദ്യോഗസ്‌ഥന്‍ പറയുന്നത്‌ എസ്‌.എഫ്‌.ഐയെ ഒഴിവാക്കാനുള്ള ഹീനശ്രമമാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. ഹോസ്‌റ്റലിന്റെ നടുത്തളത്തില്‍ നൂറ്റി മുപ്പതോളം വിദ്യാര്‍ത്ഥികളുടെ സാന്നിധ്യത്തില്‍ അതിക്രമം നടന്നിട്ടും ഹോസ്‌റ്റല്‍ വാര്‍ഡനും ഡീനും അറിഞ്ഞില്ലെന്ന്‌ പറയുന്നത്‌ വിശ്വസിക്കാനാകില്ല. സംഭവം പുറത്ത്‌ പറയരുതെന്ന്‌ ആവശ്യപ്പെട്ട്‌ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയ ഡീനിനെ കേസില്‍ പ്രതി ചേര്‍ക്കണം. കൊലപാതകം മൂടിവയ്‌ക്കാനാണ്‌ ഡീനും സി.പി.എം. അനുകൂല സംഘടനയില്‍ ഉള്‍പ്പെട്ട അധ്യാപകരും ശ്രമിച്ചത്‌. ഇതേക്കുറിച്ച്‌ ഇവരെ സര്‍വീസില്‍ മാറ്റിനിര്‍ത്തി അന്വേഷിക്കണം.

Facebook Comments Box

By admin

Related Post