Sun. Apr 28th, 2024

‘തൃപ്പുണിത്തുറ മെട്രോ ടെര്‍മിനല്‍ റെഡി’; പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

By admin Mar 6, 2024
Keralanewz.com

കൊച്ചി : കൊച്ചി മെട്രോയുടെ തൃപ്പുണിത്തുറ ടെർമിനല്‍ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു. കൊല്‍ക്കത്തയില്‍ നിന്നും ഓണ്‍ലൈനായാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.

മെട്രോ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനാണ് തൃപ്പുണിത്തുറ. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, ഹൈബി ഈഡൻ എം പി, കെ ബാബു തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.

തൃപ്പുണിത്തുറയില്‍ നിന്നും ഗംഗ എന്ന പേരിട്ടിരിക്കുന്ന ആദ്യ മെട്രോ ട്രെയിനിന്റെ സർവീസ് ആണ് നടന്നത്. 7377 കോടി രൂപ ചെലവഴിച്ചാണ് മെട്രോയുടെ ആദ്യ ഘട്ട നിർമാണം നടന്നത്. തൃപ്പുണിത്തുറ മുതല്‍ എസ്‌എൻ ജംഗ്‌ഷൻ വരെയായിരുന്നു ആദ്യ യാത്ര.

ഉദ്ഘാടനത്തിനു ശേഷം തൃപ്പൂണിത്തുറയില്‍ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിന്‍ ആലുവയിലേക്ക് പുറപ്പെടും. തുടര്‍ന്ന് പൊതുജനങ്ങള്‍ക്കുള്ള സര്‍വീസ് ആരംഭിക്കും. കൊച്ചി മെട്രോ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനാണ് തൃപ്പൂണിത്തുറ.

ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 28.2 കിലോമീറ്റര്‍ ദൂരമാണ് കൊച്ചി മെട്രോയുടെ ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാകുന്നത്. 25 സ്റ്റേഷനുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 7,377 കോടി രൂപയാണ് ആദ്യ ഘട്ടത്തിനായി ആകെ ചെലവ് വന്നത്

Facebook Comments Box

By admin

Related Post