Sun. Apr 28th, 2024

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും മെസഞ്ചറും നിശ്ചലമായത് രണ്ട് മണിക്കൂര്‍; മെറ്റക്ക് നഷ്ടമായത് 800 കോടി രൂപ

By admin Mar 6, 2024
Keralanewz.com

കാലിഫോര്‍ണിയ ; കഴിഞ്ഞ ദിവസമായിരുന്നു ഫേസ്ബുക്ക് , ഇന്‍സ്റ്റഗ്രാം , മെസഞ്ചര്‍ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തനരഹിതമായത്.

തുടര്‍ന്ന് മാതൃക കമ്ബനിയായ മെറ്റയ്ക്ക് നഷ്ടമായത് ഏകദേശം നൂറ് ദശലക്ഷം യു എസ് ഡോളറാണ്. ഏകദേശം രണ്ട് മണിക്കൂറാണ് ഇവ പ്രവൃത്തനരഹിതമായത്.ആഗോളതലത്തില്‍ സേവനങ്ങള്‍ ലഭ്യമല്ലാതായതിനെ തുടര്‍ന്ന് മെറ്റയുടെ ാൊഹരി മൂല്യത്തിലും ഇടിവ് സംഭവയിക്കുകയായിരുന്നു.ഇന്നലെ മാത്രം രേഖപ്പെടുത്തിയതാവട്ടെ 1.6 ശതമാനം ഇടിവാണ്.
മെറ്റയുടെ വിശദീകരണം സാങ്കേതി കാരണങ്ങളെ തുടര്‍ന്ന് സേവനങ്ങള്‍ തടസ്സപ്പെട്ടതായിയാണ്. എന്നാല്‍ ഇതിനെ കുറിച്ചുള്ള വിശദമായ കുറിപ്പ് കമ്ബനി പങ്കുവച്ചിട്ടില്ല. സമാന രീതിയിലുള്ള പ്രതിസന്ധി 2021 ലും മെറ്റ നേരിട്ടിരുന്നു. അന്ന മെറ്റ സേവനങ്ങള്‍ പ്രവര്‍ത്തനരഹിതമായത് നീണ്ട ഏഴ് മണിക്കൂറായിരുന്നു. ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പ്രവൃത്തന രഹിതമായതിനെ കുറിച്ച്‌ എക്‌സില്‍ എണ്‍പതിനായിരത്തിലധികം പോസ്റ്റുകളാണ് പങ്കുവക്കപ്പെട്ടിരിക്കുന്നത്.

Facebook Comments Box

By admin

Related Post