Mon. Apr 29th, 2024

അരികൊമ്ബൻ ചരിഞ്ഞു ? വനംവകുപ്പിന്റെ പ്രതികരണം ഇങ്ങനെ..

By admin Mar 11, 2024
Keralanewz.com

തിരുവനന്തപുരം: കേരളത്തില്‍ നിന്നും കാട് കയറ്റിയ അരിക്കൊമ്ബൻ എന്ന കാട്ടാന ചരിഞ്ഞതായി സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം.

വാട്സാപ് ഗ്രൂപ്പുകളിലാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. എന്നാല്‍ വാർത്തയില്‍ കഴമ്ബില്ലെന്നും അരിക്കൊമ്ബൻ പൂർണ ആരോഗ്യവാനാണെന്നും ആണ് വനം വകുപ്പ് പറയുന്നത്. കഴിഞ്ഞ ജൂണ്‍ 6 നാണ് അരിക്കൊമ്ബനെ തമിഴ്നാട് ക‍ളക്കാട് വനമേഖലയില്‍ തുറന്നു വിട്ടത്. നിലവില്‍ തമിഴ്നാട്ടിലെ കോതയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ആനയുണ്ടെന്ന് ആണ് വിവരം.

ഏകദേശം 30 വയസ് പ്രായമുള്ള കാട്ടാനയാണ് അരിക്കൊമ്ബന്‍. ഒരു വയസ് മാത്രം പ്രായമുള്ള സമയത്താണ് മൂന്നാറിലെ ചിന്നക്കനാലില്‍ അരിക്കൊമ്ബന്‍ പ്രത്യക്ഷപ്പെടുന്നത്. രോഗിയായ അമ്മയ്‌ക്കൊപ്പമാണ് തങ്ങള്‍ ആദ്യമായി അരിക്കൊമ്ബനെ കണ്ടതെന്ന് ചിന്നക്കനാല്‍ വാസികള്‍ പറയുന്നു. സാധനങ്ങള്‍ മോഷ്ടിക്കുന്ന ആന ആയതിനാല്‍ അവര്‍ ആനയെ ആദ്യം വിളിച്ച പേര് കള്ളക്കൊമ്ബന്‍ എന്നാണ്.

അരിയാണ് ഈ ആനയുടെ ഇഷ്ട വിഭവം. അങ്ങനെയാണ് അരിക്കൊമ്ബന്‍ എന്ന പേര് വീണത്. അരിയുടെ മണം പെട്ടന്ന് തിരിച്ചറിയാനുള്ള കഴിവ് അരിക്കൊമ്ബനുണ്ട്. അരി കിട്ടാന്‍ വേണ്ടി വീടുകളും റേഷന്‍ കടകളും അരിക്കൊമ്ബന്‍ ആക്രമിച്ചിരുന്നു. അരിക്ക് വേണ്ടി ചിന്നക്കനാലിലെ കോളനികളില്‍ അരിക്കൊമ്ബന്‍ കയറിയിറങ്ങിയിരുന്നു. രാത്രി വാതിലുകളും ജനലുകളും പൊളിച്ച്‌ അകത്ത് കടക്കുന്ന ശീലം വരെ അരിക്കൊമ്ബന് ഉണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ചിന്നക്കനാല്‍ പ്രദേശത്ത് അരിക്കൊമ്ബന്റെ ആക്രമണം അതീവ രൂക്ഷമാണ്. ഏഴ് പേരെ അരിക്കൊമ്ബന്‍ കൊന്നിട്ടുണ്ടെന്നാണ് വനം വകുപ്പിന്റെ കണക്ക്. വനംവകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ച്‌ 18 വര്‍ഷത്തിനിടെ അരിക്കൊമ്ബന്‍ 180 ല്‍ പരം കെട്ടിടങ്ങള്‍ തകര്‍ത്തിട്ടുണ്ട്.

ഇടുക്കി: കട്ടപ്പനയിലെ ഇരട്ടകൊലപാതകത്തില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്താനുള്ള തെരച്ചില്‍ ഇന്നും തുടരും. അഞ്ചു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് 2016 ജൂലൈയിലാണ്. കുഞ്ഞിന്‍റെ അച്ഛൻ നിതീഷ് ഭാര്യാ പിതാവിൻറെയും സഹോദരന്‍റെയും സഹായത്തോടെ ആണ് കൊലപാതകം നടത്തിയത്. മൃതദേഹം കട്ടപ്പന…

Facebook Comments Box

By admin

Related Post