കോട്ടയം ലോക്സഭ എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ വിജയത്തിനായി വനിതാ സംഗമം നടത്തി കുറവിലങ്ങാട് മണ്ഡലം.

കുറവിലങ്ങാട് :കോട്ടയം ലോക്സഭാ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി തോമസ് ചാഴികാടന്റെ വിജയത്തിനായി വനിതാ സംഗമം കുറവിലങ്ങാട് മണ്ഡലത്തിൽ ചേർന്നു.
ശ്രീ തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുറവിലങ്ങാട് മണ്ഡലത്തിലെ
ഇടതുപക്ഷ വനിതാ സംഘടനകളുടെ നേതൃത്വത്തിൽ കുറവിലങ്ങാട് പി ഡി പോൾ ഹാളിൽ ഇന്ന് രാവിലെ 11 മണിക്ക് വനിതാ കൂട്ടായ്മ “വനിതാ സംഗമം” സംഘടിപ്പിച്ചു.കുറവിലങ്ങാട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ശ്രീമതി സന്ധ്യ സജികുമാർ അദ്ധ്യക്ഷത വഹിച്ച സംഗമം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ശ്രീമതി നിർമലാ ജിമ്മി ഉദ്ഘാടനം ചെയ്തു..കടുത്തുരുത്തി ഏരിയ സെക്രട്ടറി ശ്രീ കെ ജയകൃഷ്ണൻ മുഖ്യസന്ദേശം നൽകിയ യോഗത്തിൽ ത്രിതലപഞ്ചായത്ത്, ബാങ്ക് പ്രതിനിധികളായ ശ്രീമതി ഡാർലി ജോജി,ശ്രീമതി രമാ രാജു,ശ്രീമതി സിൻസി മാത്യു,ശ്രീമതി ജഗദമ്മ തമ്പി,ശ്രീമതി ബിന്ദു എസ് നായർ എന്നിവർ ആശംസകൾ അർപ്പിച്ചു.

കുറവിലങ്ങാട് മണ്ഡലത്തിലെ നൂറിലധികം വീട്ടമ്മമാരെയും യുവതികളെയും പങ്കെടുപ്പിച്ചു നടത്തിയ സംഗമത്തിൽ വരും ദിനങ്ങളിൽ കുറവിലങ്ങാട് മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ പ്രവർത്തനം നയിക്കുന്നതിനായി വനിതാ സ്ക്വാഡുകൾ രൂപീകരിച്ചു.