Thu. May 16th, 2024

കോതമംഗലത്ത് തെരുവ് നായ ആക്രമണം; ഒൻപത് പേര്‍ ചികിത്സ തേടി

By admin Mar 25, 2024
Keralanewz.com

കൊച്ചി: കോതമംഗലം നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഒൻപത് പേർ ഇതുവരെ ചികിത്സ തേടി.

പേ വിഷബാധയുണ്ടെന്ന് സംശയിക്കുന്ന നായയെ പിന്നീട് അവശനിലയില്‍ റോഡരികില്‍ കണ്ടെത്തി. രാവിലെ പള്ളിയില്‍ പോയ ഒരു വീട്ടിമ്മയ്ക്കാണ് ആദ്യം കടിയേറ്റത്. പിന്നീട് നിരവധി പേരെ ഇതേ നായ ആക്രമിച്ചു. കോതമംഗലം ടൗണ്‍, കെഎസ്‌ആർടിസി ജംഗ്ഷൻ, കോഴിപ്പിള്ളിക്കവല എന്നിവിടങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.

Facebook Comments Box

By admin

Related Post