Mon. Apr 29th, 2024

ജോസ് കെ മാണി ബിഷപ്പ് ഹൗസിലെത്തി മാർ ജോസഫ് കല്ലറങ്ങാട്ടുമായി ചർച്ച നടത്തി

By admin Sep 16, 2021 #news
Keralanewz.com

ജോസ് കെ മാണി ബിഷപ്പ് ഹൗസിലെത്തി മാർ കല്ലറങ്ങാട്ടുമായി ചർച്ച നടത്തി.
പാലാ: കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ മാണി ബിഷപ്പ് ഹൗസിലെത്തി മാർ ജോസഫ് കല്ലറങ്ങാട്ടുമായി ചർച്ച നടത്തി .അടുത്ത ദിവസങ്ങളിൽ ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഏതാനും ദിവസങ്ങളായി സ്ഥലത്തില്ലാതിരുന്ന ജോസ് കെ മാണി പാലായിലെത്തിയ ഉടൻ അരമനയിലെത്തി ബിഷപ്പുമായി ചർച്ച നടത്തിയത്.

വിവാദങ്ങൾ ഉണ്ടായതു മുതൽ രൂപതാദ്ധ്യക്ഷനുമായി ജോസ് കെ മാണി നിരന്തരം ബഡ പ്പെട്ടു കൊണ്ടാണിരുന്നത്.ചെയർമാൻ്റെ നിർദ്ദേശപ്രകാരം കേരളാ കോൺഗ്രസ്സ് (എം) ൻ്റെ സംസ്ഥാന നേതാക്കളും മുൻസിപ്പൽ ചെയർമാൻ ഉൾപ്പെടെയുള്ള പാലായിലെ ജനപ്രതിനിധികളും കഴിഞദിവസങ്ങളിൽ അരമന സന്ദർശിക്കുകയും മാർ കല്ലറങ്ങാട്ടിന് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.

സാമൂഹിക തിന്മകൾക്ക് എതിരെയുള്ള പോരാട്ടത്തിന് കേരളാ കോൺഗ്രസ്സ് (എം) ൻ്റെ പിന്തുണയും ജോസ് കെ മാണി പിതാവിനെ നേരിട്ടറിയിച്ചു.ഒരു മണിക്കൂറോളമാണ് മാർ കല്ലറങ്ങാട്ടുമായി ജോസ് കെ മാണി ഒറ്റയ്ക്ക് ചർച്ച നടത്തിയത്.

Facebook Comments Box

By admin

Related Post