Mon. Apr 29th, 2024

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തിലെ ദുരൂഹതകള്‍ ഏറുന്നു.

By admin Dec 9, 2021 #helicopter accident
Keralanewz.com

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ദുരൂഹതകള്‍ ഏറുന്നു. മികച്ച സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന എംഐ 17 വി 5 ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടത് എങ്ങനെ എന്ന് വിദഗ്ദര്‍ക്ക് പോലും കണ്ടെത്താന്‍ കഴിയുന്നില്ല.

ഹെലികോപ്റ്ററിന്‍്റെ ബ്ലാക്ക് ബോക്സ് കണ്ടെത്താന്‍ സാധിച്ചാല്‍ മാത്രമേ കൃത്യമായ കാരണം കണ്ടെത്താന്‍ കഴിയൂ..

ഒരേ സമയം മുപ്പതില്‍ കൂടുതല്‍ സൈനികരെ അല്ലെങ്കില്‍ 1800 കിലോ ഭാരമുള്ള വസ്തുക്കള്‍ എന്നിവ വഹിക്കാന്‍ ഉള്ള ശേഷി. 250 മുതല്‍ 300 കിലോമീറ്റര്‍ വരെ വേഗതയില്‍ ഓട്ടോ പൈലറ്റ് സഹായത്തോടെ യാത്ര ചെയ്യാന്‍ ഉള്ള ശേഷി.

അത്യാധുനിക പ്രതിരോധ ആയുധ സംവിധാനവും ഘടിപ്പിക്കാവുന്ന കരുതല്‍ ഇന്ധന ശേഖരം ഉപയോഗിച്ച്‌ 6000 അടി ഉയരത്തില്‍ വരെ പറക്കാന്‍ ഉള്ള കരുത്ത്. കൂനൂരില്‍ തകര്‍ന്ന് വീണ എംഐ 17 വി 5 എന്ന റഷ്യന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച ഹെലികോപ്റ്ററിന്‍്റെ പ്രത്യേകതയാണ് ഇവ.

ഇത്രയും സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിട്ടും എംഐ സീരീസില്‍ പെട്ട സൈനിക ഹെലികോപ്റ്റര്‍ രാജ്യത്ത് അപകടത്തില്‍ പെടുന്നത് ഇത് എട്ടാം തവണയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മാത്രം മൂന്ന് അപകടങ്ങള്‍ എംഐ 17 വി 5 എന്ന കാറ്റഗറിയിലെ ഹെലികോപ്റ്ററുകള്‍ക്ക് ഉണ്ടായി എന്നതും ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് ആണ് വഴി വെയ്ക്കുന്നത്.

യന്ത്ര തകരാറ് ഉണ്ടാവില്ല എന്ന് വിദഗ്ധര്‍ ആവര്‍ത്തിച്ച്‌ പറയുമ്ബോള്‍ തെറ്റ് പറ്റിയത് ആര്‍ക്കാണ് എന്ന ചോദ്യം നീളുന്നത് കേന്ദ്ര സര്‍ക്കാരിന് നേരെ ആണ്. ഇന്ത്യന്‍ സായുധ സേനയുടെ ഉപയോഗത്തിന് വേണ്ടി എംഐ 17 വി 5 റഷ്യയില്‍ നിന്ന് വാങ്ങിയ കേന്ദ്ര സര്‍ക്കാര് 2019 മുതല്‍ ഇവയുടെ നിര്‍മാണവും അറ്റകുറ്റ പണികളും നടത്തുന്നത് ഇന്ത്യയില്‍ വെച്ചാണ്.

ഇന്ത്യന്‍ സൈന്യാധിപന്‍ സഞ്ചരിച്ച ഹെലികോപ്റ്ററിന് പോലും സുരക്ഷാ സംവിധാനങ്ങള്‍ മതിയാകുന്നില്ല എന്നത് ഇന്ത്യന്‍ സൈന്യത്തിന് മാത്രമല്ല രാജ്യ സുരക്ഷയ്ക്ക് തന്നെ വെല്ലുവിളി ആണ്. പരിചയ സമ്ബന്നനായ സേനയിലെ പൈലറ്റിന് ഏത് പ്രതികൂല കാലാവസ്ഥയിലും ഹെലികോപ്റ്റര്‍ നിയന്ത്രിക്കാന്‍ പരിശീലനം ലഭിച്ചിട്ടുണ്ട്.

മോശം കാലാവസ്ഥയെ തുടര്‍ന്ന് ലാന്‍ഡിങ് നടത്തിയപ്പോള്‍ ഉണ്ടായ പിഴവ് ആകാം എന്നാണ് പ്രാഥമിക നിഗമനം എങ്കിലും സൂളൂരില്‍ നിന്ന് വെല്ലിങ്ടണ്‍ വരെയുള്ള കുറഞ്ഞ ഫ്ലയിങ് സമയത്ത് യന്ത്ര തകരാറ് ഉണ്ടായില്ലെങ്കില്‍ എമര്‍ജന്‍സി ലാന്‍ഡിങ്ങിന് മറ്റ് സ്ഥലങ്ങളും പരിഗണിക്കാവുന്നതായിരുന്നു.

ഈ സാഹചര്യത്തിലാണ് ഹെലികോപ്റ്റര്‍ അപകടത്തെ തുടര്‍ന്ന് കാണാതായ ബ്ലാക്ക് ബോക്സ് നിര്‍ണായക ഘടകമാകുന്നത്. സംഭവിച്ചത് സുരക്ഷാ വീഴ്ച ആണോ എന്നത് ഉള്‍പ്പടെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയാല്‍ മാത്രമേ സ്ഥിരീകരിക്കാന്‍ സാധിക്കൂ.

ദൃക്സാക്ഷികള്‍ പറയും പോലെ ക്രാഷ് ലാന്‍ഡിങ്ങിന് മുന്‍പാണ് ഹെലികോപ്റ്ററിന് തീ പിടിച്ചത് എങ്കില്‍ കേന്ദ്ര സര്‍ക്കാരും സൈന്യവും മറുപടി പറയേണ്ടി വരും.

Facebook Comments Box

By admin

Related Post