Tue. Apr 16th, 2024

ഹെലികോപ്ടര്‍ ദുരന്തത്തില്‍ മരിച്ച പ്രദീപ് കേരളത്തിലെ പ്രളയസമയത്ത് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡന്റിന്റെ പ്രശംസ നേടിയ സൈനികന്‍

By admin Dec 9, 2021 #accident death #army #jwo #pradeep
Keralanewz.com

തൃശൂര്‍: സംയുക്ത സേനാ മേധാവി ബിപിന്‍ സിംഗിന്റെ മരണത്തിന് കാരണമായ ഹെലികോപ്ടര്‍ അപകടത്തില്‍ മരണമടഞ്ഞ പ്രദീപ് അറക്കല്‍ രാഷ്ട്രപതിയുടെ പ്രത്യേക പ്രശംസ നേടിയ സൈനികന്‍.

2018ല്‍ കേരളത്തിലെ പ്രളയസമയത്ത് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു പ്രദീപിന് രാഷ്ട്രപതിയുടെ പ്രശംസ. പ്രളയ സമയത്ത് കോയമ്ബത്തൂരിലെ സുലൂര്‍ വ്യോമത്താവളത്തില്‍ സേവനമനുഷ്ടിച്ചിരുന്ന പ്രദീപ് കേരളത്തിലേക്ക് ഡ്യൂട്ടി ചോദിച്ചു വാങ്ങിക്കുകയായിരുന്നു.

തൃശൂര്‍ ഒല്ലൂര്‍ സ്വദേശി അറക്കല്‍ രാധാകൃഷ്ണന്റെ മകനായ പ്രദീപ് അറക്കല്‍ അപകടത്തില്‍പ്പെട്ട ഹെലികോപ്ടറിന്റെ ഫ്ലൈറ്റ് ഗണ്ണറായിരുന്നു. 2004ല്‍ വ്യോമസേനയില്‍ ചേര്‍ന്ന പ്രദീപ് പിന്നീട് എയര്‍ ക്രൂ ആയി ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ സേവനം അനുഷ്ഠിച്ചു. കേരളത്തിലെ പ്രളയത്തിന് പുറമേ ഉത്തരാഖണ്ഡ് വെള്ളപ്പൊക്കം, മാവോയിസ്റ്റുകള്‍ക്കെതിരായ വിവിധ ഓപ്പറേഷനുകള്‍ എന്നിവയിലും പ്രദീപ് സജീവമായി തന്നെ പങ്കെടുത്തിരുന്നു.

Facebook Comments Box

By admin

Related Post