Sun. Apr 28th, 2024

കാറിടിച്ച്‌ അജ്ഞാതനായ കാല്‍നടക്കാരന് ദാരുണാന്ത്യം

By admin Feb 24, 2022 #accident death
Keralanewz.com

കോട്ടയം: കുമരകം കണ്ണാടിച്ചാലില്‍ കാറിടിച്ച്‌ അജ്ഞാതനായ കാല്‍നടക്കാരന്‍ മരിച്ചു. ബുധനാഴ്ച രാത്രി കണ്ണാടിച്ചാല്‍ ജങ്ഷന്​ സമീപം ആണ് അപകടം നടന്നത്.

50 വയസ്സ്​ തോന്നിക്കുന്ന പുരുഷനാണ് കാറിടിച്ച്‌​ മരിച്ചത്. വഴിയിലൂടെ നടന്നുപോകുകയായിരുന്ന ഇയാളെ കാറിടിച്ച്‌ വീഴ്​ത്തുകയായിരുന്നു. ഉടന്‍ തന്നെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുമരകം പൊലീസ് കേസെടുത്തു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Facebook Comments Box

By admin

Related Post