കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ബസ്സിടിച്ച് പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു
തിരുവനന്തപുരം: കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ബസ്സിടിച്ച് ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു.
കാട്ടാക്കട ക്രിസ്ത്യൻ കോളജ് ബിരുദ വിദ്യാര്‍ഥിനി അബന്യ (18) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം 4.45ഓടെയാണ് അപകടമുണ്ടായത്. ബസ് നിയന്ത്രണം വിട്ട് വിദ്യാര്‍ഥിയെ ഇടിക്കുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദ്യാര്‍ഥിനിയെ ഇടിച്ചിട്ടയുടൻ ഡ്രൈവര്‍ ബസ്സില്‍നിന്നും ഇറങ്ങി ഓടിയിരുന്നു.
അതേസമയം, ഡ്രൈവറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിപ്പോയില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. ഡ്രൈവര്‍ ഡിപ്പോയില്‍ തന്നെ ഉണ്ടെന്നും ഇയാളെ ചിലര്‍ സംരക്ഷിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
Facebook Comments Box