വിദ്യാര്‍ത്ഥികളെ കുത്താന്‍ കത്തിയുമായി പാഞ്ഞടുത്ത് എസ്‍ഡിപിഐ പ്രവര്‍ത്തകന്‍; അരയില്‍ നിന്നും കത്തി വലിച്ചൂരി എത്തിയെങ്കിലും മറ്റുള്ളവര്‍ തടഞ്ഞതിനാല്‍ രക്ഷപ്പെട്ടത് ഒന്നിലധികം ജീവനുകള്‍; മലപ്പുറത്ത് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പട്ടാപ്പകല്‍ നടത്തിയ അക്രമം കണ്ട് ഞെട്ടി കേരളം
മലപ്പുറം: മലപ്പുറം മേല്‍മുറിയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ ആക്രമണം.
കത്തി വീശിയായിരുന്നു വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തിയത്. മേല്‍മുറി പ്രിയദര്‍ശിനി കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടയിലായിരുന്നു സംഭവം. എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ ജുനൈദ് ആണ് കത്തിയെടുത്ത് വിദ്യാര്‍ത്ഥികളെ ആക്രമിക്കാന്‍ ശ്രമിച്ചത്.
പ്രിയദര്‍ശിനി കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളും രണ്ടാം വര്‍ഷ തമ്മില്‍ മേല്‍മുറി അങ്ങാടിയില്‍ വെച്ച് വാക്ക് തര്‍ക്കവും ഉന്തും തള്ളും ഉണ്ടായിരുന്നു. ഇതിനിടയിലാണ് ജുനൈദ് കത്തിയെടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ തിരിഞ്ഞത്.
Facebook Comments Box