തീവ്രവാദികള്‍ മുസ്തഫയെ ഉപയോഗിച്ച് നടത്തിയ ഒരു ടെസ്റ്റ് ഡോസ് ആയിരുന്നു ബൈബിള്‍ കത്തിച്ചത്-കാസാ
ബൈബിള്‍ കത്തിച്ച മുസ്തഫയ്‌ക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ .
കഴിഞ്ഞതവണ ക്രിസ്മസിന് പുല്‍ക്കൂട് നശിപ്പിച്ച മുസ്തഫയെ എല്ലാവരും ചേര്‍ന്ന് മാനസിക രോഗിയാക്കി ചിത്രീകരിച്ചു രക്ഷപ്പെടുത്തിയിരുന്നു . എന്നാല്‍ തനിക്ക് ഒരു മാനസികരോഗവും ഇല്ലെന്നും അത് പോലീസ് കേസ് ഒഴിവാക്കാന്‍ ആയിട്ട് എല്ലാവരും ചേര്‍ന്ന് പറഞ്ഞതാണെന്നും അങ്ങനെ പറയുന്നതിന് തനിക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന് ഇക്കഴിഞ്ഞ ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ പങ്കെടുത്ത മുസ്തഫ ചോദിച്ചതായി കാസയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഇന്ന് മുസ്തഫ ബൈബിള്‍ കത്തിച്ചത് സ്പെയിനില്‍ ഏതോ ഒരു സായിപ്പ് ഖുര്‍ആന്‍ കത്തിച്ചതിന്റെ പ്രതികാരമായിട്ടായിരുന്നു . നാളെ പാലസ്തീനിലോ അഫ്ഗാനിസ്ഥാനിലോ സിറിയയിലോ സായിപ്പിന്റെ ബോംബ് ആക്രമണത്തില്‍ കുറച്ച് ഇസ്ലാമിക തീവ്രവാദികള്‍ കൊല്ലപ്പെട്ടാല്‍ ഈ മുസ്തഫമാര്‍ അതിനു പ്രതികാരമായി കത്തിയെടുത്ത് ഇറങ്ങും. അന്ന് നിന്റെയൊക്കെ കഴുത്തിന് നേരെ കത്തി വീശുന്നതുവരെ . അല്ലെങ്കില്‍ പള്ളിയുടെ അള്‍ത്താരയില്‍ ഓടിക്കയറി കുര്‍ബാന അര്‍പ്പിച്ചുകൊണ്ട് നില്‍ക്കുന്ന വൈദികന്റെ പിന്നില്‍ നിന്നും കഴുത്തറുക്കുന്നത് വരെ മിണ്ടരുത് .മിണ്ടിയാല്‍ ഇവിടുത്തെ മതേതരത്വം തകരും . നിന്റെയൊക്കെ മതേതര പട്ടം ഇല്ലാതാവും . കഴിഞ്ഞ ക്രിസ്മസ് തലേന്ന്, കാസര്‍ഗോഡ് സി എച്ച് സി സ്ഥാപിച്ച പുല്‍ക്കൂട്ടിലെ ഉണ്ണിയേശുവിനെ അടക്കം തിരുസ്വരൂപങ്ങള്‍ എടുത്ത് വലിച്ചെറിഞ്ഞപ്പോള്‍ ശക്തമായ നിയമനടപടികള്‍ എടുക്കുവാനും,
വേണ്ട രീതിയില്‍ പ്രതികരിക്കാനും നമ്മുടെ സഭാ നേതൃത്വത്തിനും, ക്രൈസ്തവരെ സഹായിക്കേണ്ട രാഷ്‌ട്രീയ നേതൃത്വത്തിനും കഴിയാതെ പോയതിന്റെ ഉദാഹരണമാണ് ഇന്നീ കാണുന്നത്. അന്ന് ക്രിസ്ത്യന്‍ സമുദായത്തിലെ തന്നെ ചില കൂട്ടിക്കൊടുപ്പുകാരായ പഞ്ചായത്ത് പ്രസിഡണ്ട്മാരും കൗണ്‍സിലര്‍മാരും ചേര്‍ന്നാണ് മുസ്തഫയെ മാനസിക രോഗിയാക്കി ചിത്രീകരിച്ച് രക്ഷപ്പെടുത്തിയത്. അതിന് ചില പുരോഹിതരും ചില സഭാ സംഘടനകളുടെ പിന്തുണ കൊടുക്കുകയും ചെയ്തുവെന്നും കാസയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.
പുല്‍ക്കൂട് നശിപ്പിച്ച സംഭവം ഇസ്ലാമിക തീവ്രവാദികള്‍ മുസ്തഫയെ ഉപയോഗിച്ച് നടത്തിയ ഒരു ടെസ്റ്റ് ഡോസ് ആയിരുന്നു. ജോസഫ് മാഷിന്റെ കൈവെട്ടിയത് പോലുള്ള ഒരു ടെസ്റ്റ് ഡോസ് . അന്ന് വേണ്ട രീതിയില്‍ സഭാ നേതൃത്വം പ്രതികരിച്ചില്ല , അതുകൊണ്ടുതന്നെ അതേ മുസ്തഫയെ കൊണ്ട് ഇന്നവര്‍ ബൈബിള്‍ കത്തിച്ചു . ഇനി അവര്‍ നാളെ ബൈബിളില്‍ ഏന്തിയ കൈകള്‍ ഉള്‍പ്പെടെ കത്തിക്കും … കാത്തിരുന്നു കൊള്ളുക !- ഇത്തരത്തിലാണ് ഫേസ്ബുക്ക് പോസ്റ്റ്.